News >> മദർ തെരേസയുടെ പേരിൽ തപാൽ കാർഡും നാണയവും

കോൽക്കത്ത: പാവങ്ങളുടൈ അമ്മയായ മദർ തെരേസയെ സെപ്റ്റംബർ നാലിന് വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ മദറിന്റെ ഓർമയ്ക്കായി തപാൽ കാർഡ്, നാണയം, പ്രതിമ തുടങ്ങിയവ ഒരുങ്ങുന്നു. ഇന്ത്യൻ തപാൽ വകുപ്പ് മദർ തെരേസയുടെ പേരിലുള്ള പ്രത്യേക തപാൽ കാർഡ് പുറത്തിറക്കും. പ്രത്യേകം നിർമിച്ച ശുദ്ധ സിൽക്കിലാവും തപാൽ കാർഡ് നിർമിക്കുക. സെപ്റ്റംബർ രണ്ടിന് ഇതു പ്രകാശനം ചെയ്യും.

2010ൽ ഇന്ത്യ പുറത്തിറക്കിയ മദർ തെരേസയുടെ ചിത്രമുള്ള അഞ്ച് രൂപ നാണയവും തപാൽ കവറിൽ ഉൾപ്പെടുത്തും. നാണയവും തപാൽ കാർഡും സമുന്നയിപ്പിക്കുന്നതും ഇതാദ്യമായാണ്. 1,000 കോപ്പികളാണ് ഇറക്കുക. 

മദർ തെരേസയുടെ ജന്മനാടായ റിപ്പബ്ലിക് ഓഫ് മാസിഡോണിയ സ്വർണം കെട്ടിയ വെള്ളി നാണയം ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 100 മാസിഡോണിയൻ ദിനാറാണ് ഇതിന്റെ മൂല്യം. അടുത്ത മാസം ഇതു പുറത്തിറക്കും. രാജ്യാന്തര മാർക്കറ്റിൽ 5,000 നാണയങ്ങൾ എത്തിക്കുന്നതിൽ ഇന്ത്യയിൽ 50 എണ്ണം ലഭ്യമാക്കും. Source: Deepika