News >> മതേതരത്വവും സമര്‍പ്പണവും ഏകയോഗമായി സഞ്ചരിക്കണം-പാപ്പാ
Source: Vatican Radioമതേതരത്വവും സമര്‍പ്പണവും ഏകയോഗമായി സഞ്ചരിക്കുമ്പോഴാണ് അല്മായസഭകളുടെ, അഥവാ, സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സമര്‍പ്പണത്തിന്‍റെ മൗലികതയും സവിശേഷതയും സാക്ഷാത്ക്കരിക്കപ്പെടുകയെന്ന് മാര്‍പ്പാപ്പാ.ഇക്കഴിഞ്ഞ 21 മുതല്‍ 25 വരെ (21-25/08/16) റോമില്‍ സലേഷ്യന്‍ സഭയുടെ സലേഷ്യാനും സെന്‍ററില്‍ സംഘടിപ്പിക്കപ്പെട്ട സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ലോകസഖ്യത്തിന്‍റെ പൊതുസമ്മേളനത്തോടനുബന്ധിച്ച് ഈ സംഖ്യത്തിന്‍റെ കാര്യനിര്‍വ്വാഹക സമിതിയുടെ പ്രസിഡന്‍റായ ശ്രീമതി നോ്ാജെ വേദിയെയ്ക്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.സമ്മേളനത്തിനു മുമ്പുള്ള, ഇക്കഴിഞ്ഞ പതിനേഴാം തിയതിയാണ്, സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും വെള്ളിയാഴ്ച (26/08/16) യാണ് അത് പരസ്യപ്പെടുത്തപ്പെട്ടത്."സ്വന്തം തനിമ വീണ്ടും കണ്ടെത്തുക" എന്നതായിരുന്നു ഈ പഞ്ചദിന സമ്മേനത്തിന്‍റെ വിചിന്തന പ്രമേയം.വിശ്വാസം നഷ്ടപ്പെട്ടവര്‍, ദൈവം ഇല്ല എന്ന വിധത്തില്‍ ജീവിക്കുന്നവര്‍, മൂല്യബോധവും ആദര്‍ശങ്ങളും നഷ്ടപ്പെട്ട യുവജനങ്ങള്‍, തകര്‍ന്ന കുടുംബങ്ങള്‍, തൊഴില്‍ രഹിതര്‍, ഏകാന്തതയനുഭവിക്കുന്ന വയോജനങ്ങള്‍, കുടിയേറ്റക്കാര്‍ ഇവരുടെ മദ്ധ്യേ ജീവിക്കുന്ന സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അംഗങ്ങള്‍ക്ക് വഴികാട്ടി, അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെയടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വാസിപ്പിക്കാം എന്നു പറഞ്ഞ യേശുവാണെന്ന് പാപ്പാ ഓര്‍മ്മിക്കുന്നു.ഈ ജനങ്ങള്‍ക്ക് ധൈര്യവും പ്രത്യാശയും പകരുകയും സാന്ത്വനമേകുകയും ചെയ്യുക വിവിധങ്ങളായ സിദ്ധികളുള്ള അല്മായസഭകളുടെ പൊതുവായ സരണിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.