News >> ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമില്ല: മദ്രാസ് ഹൈക്കോടതി

Source: Sunday Shalom


ചെന്നൈ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസാകണമെന്നുള്ള സർക്കാർ ഉത്തരവ് ബാധകമല്ലെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എച്ച്.ജി. രമേഷ്, ജസ്റ്റിസ് എം.വി. മുരളീധരൻ എന്നിവരുടെ ഡിവിഷൻ ബഞ്ച് ഉത്തരവിറക്കി.

2011-ൽ സർക്കാർ, സർക്കാർ എയ്ഡഡ്, ന്യൂനപക്ഷ സമുദായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം നടത്തുന്ന അധ്യാപകർക്ക് നിർബന്ധമായും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഉണ്ടായിരിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. 2011 നവംബർ മാസത്തിനുശേഷമുള്ള ഇത്തരം അധ്യാപകരുടെ നിയമന ഉത്തരവ് റദ്ദാക്കണമെന്നും പ്രസ്തുത ഉത്തരവിൽ പറയുന്നു.
ഇതിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾ നൽകിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ പ്രസ്തുത ഉത്തരവ്.