News >> ഗ്രേറ്റ് ബ്രിട്ടൺ പ്രാർത്ഥനയോടെ ഒരുങ്ങുന്നു

Source: Sunday Shalom


ബ്രിട്ടൺ: ബ്രിട്ടണിലെ സീറോ മലബാർ സഭാവിശ്വാസികൾക്ക് ആത്മീയനേതൃത്വം നല്കാൻ പ്രസ്റ്റൺ രൂപതാധ്യക്ഷനായി മാർ ജോസഫ് സ്രാമ്പിക്കൽ നിയമിതനായി. ഒക്‌ടോബർ 9-ന് നടക്കാനിരിക്കുന്ന മെത്രാഭിഷേകചടങ്ങിനായി രാജ്യമെങ്ങും സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു. പ്രസ്തുത ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും നിരവധി ബിഷപ്പുമാരും സമർപ്പിതരും അല്മായരും പങ്കെടുക്കും. ആഴമേറിയ പ്രാർത്ഥനാജീവിതത്തിന്റെ ഉടമയായ മാർ ജോസഫ് സ്രാമ്പിക്കലിനെ കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ മിഷനറീസ് ഓഫ് മേഴ്‌സി എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വേർതിരിക്കപ്പെട്ട ആയിരം വൈദികരിൽ ഒരാളായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തിരുന്നു.