News >> ധനത്തിന്‍റെ കോളണിവാഴ്ച

സാമ്പത്തിക സാങ്കേതികത്വത്താല്‍ ഭരിക്കപ്പെടുന്നതിന്‍റെ ദൂരവ്യാപകഫലങ്ങളനുഭവിക്കുന്ന ഇന്നത്തെ ലോകത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള നൂതനമായൊരു സഖ്യം ആവശ്യമാണെന്നു മാത്രമല്ല ധനത്തിന്‍റെ കോളണിവാഴ്ചയില്‍ നിന്ന് ജനതകളെ വിമോചിപ്പിക്കുന്നതിന് തന്ത്രപ്രധാനവുമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ബുധനാഴ്ച(16/09/15) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ച യുടെ അവസരത്തില്‍ വിവാഹത്തെയും കുടുംബത്തെയുക്കുറിച്ചുള്ള തന്‍റെ പ്രബോധന പരമ്പരയില്‍ അവസാനത്തെതായി പങ്കുവച്ച ചിന്തകളിലാണ് ഫ്രാന്‍സിസ് പാപ്പാ ദാമ്പത്യബന്ധത്തിന്‍റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

ധാര്‍മ്മികതയെ ലാഭത്തിന്‍റെ യുക്തിക്ക് വിധേയമാക്കുന്ന ഉപാധികള്‍ നിരവധി യാണെന്നും അവയ്ക്ക് മാദ്ധ്യമ പിന്തുണ ഏറെയുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ സ്തീ യുടെയും പുരുഷന്‍റെയും ഈ നൂതനകൂട്ടായ്മയാകണം രാഷ്ട്രീയത്തെയും സമ്പദ്ഘടന യെയും പൗരസഹജീവനത്തെയും നേര്‍ദിശയിലേക്ക് വീണ്ടും നയിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നിരവധിയായ ആക്രമണങ്ങള്‍, സംഹാരങ്ങള്‍, ലോകത്തിനു ഭീഷണിയായിരി ക്കുന്ന ധനം, സിദ്ധാന്തങ്ങള്‍ തുടങ്ങിയവയുടെ കോളണിവാഴ്ചകള്‍ എന്നിവയില്‍ നിന്ന് നമ്മെ രക്ഷിക്കുന്നതായൊരു ലോകസംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബ മാണെന്നും പാപ്പാ പ്രസ്താവിച്ചു.

ക്യൂബയിലേക്കും അമേരിക്കന്‍ ഐക്യനാടുളിലേക്കുമുള്ള അപ്പസ്തോലിക യാത്ര താന്‍ ഈ ശനിയാഴ്ച(19/09/15) ആരംഭിക്കുന്നതിനെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പാ  പൊതുകൂടിക്കാഴ്‍ചാവേളയില്‍ സൂചിപ്പിച്ചു. ഈ യാത്രയില്‍ തനിക്ക് വലിയ പ്രത്യാശയുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പാ. ഫിലഡല്‍ഫിയായില്‍ നടക്കാന്‍ പോകുന്ന എട്ടാം ലോകകുടുംബസംഗമമാണ് ഈ അപ്പസ്തോലിക സന്ദര്‍ശനത്തിന് മുഖ്യകാരണമെന്ന് പറഞ്ഞു.

ഐക്യരാഷ്ട്രസംഘടന രൂപീകൃതമായതിന്‍റെ എഴുപതാം വാര്‍ഷികത്തോടനുബ ന്ധിച്ച് അതിന്‍റെ ആസ്ഥാനം താന്‍ സന്ദര്‍ശിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. പരി ശുദ്ധാത്മാവിന്‍റെ വെളിച്ചവും ശക്തിയും ക്യുബയുടെ സ്വര്‍ഗ്ഗീയ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും അമേരിക്കന്‍ ഐക്യനാടുകളുടെ സ്വര്‍ഗ്ഗീയമദ്ധ്യ സ്ഥയായ അമലേത്ഭവനാഥയുടെയും സഹായവും ലഭിക്കുന്നതിനായുള്ള പ്രാര്‍ത്ഥന യാല്‍ തന്നെ അനുയാത്രചെയ്യാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇറ്റലിയില്‍ പിസയ്ക്കും ഫ്ലോറന്‍സിനും ഇടയ്ക്കുള്ള സാന്‍ മിനിയാത്തോ എന്ന സ്ഥലത്ത് ഈ വരുന്ന ശനിയാഴ്ച(19/09/15) പരിശുദ്ധാരൂപിയുടെ ഡൊമിനിക്കന്‍ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും മെത്രാനുമായ ദൈവദാസന്‍ കൊറോണയിലെ പീയൊ അല്‍ബേര്‍ത്തൊ വാഴ്ത്ത പ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതും പാപ്പാ പ്രതിവാരപൊതുകൂടിക്കാഴ്ചാവേള യില്‍  അനുസ്മരിച്ചു. തനിക്ക് ഭരമേല്‍പ്പിക്കപ്പെട്ട ജനതയ്ക്ക് അദ്ദഹം തീക്ഷ്ണമതി യായ വഴികാട്ടിയും ജ്ഞാനിയായ ഗുരുവും ആയിരുന്നുവെന്ന് പാപ്പാ തദ്ദവസര ത്തില്‍ ശ്ലാഘിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനഭാഗത്ത് യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധനചയ്യവെ, പാപ്പാ ചൊവ്വാഴ്ച(15/09/15) വ്യാകുലനാഥയുടെ തിരുന്നാള്‍ ആചരിക്കപ്പെട്ടത് അനുസ്മരി ക്കുകയും അളുടെ മാതൃസന്നിഭ വാത്സല്യത്തിന്‍റെ മാധുര്യം നുകരാന്‍ കഴിയു ന്നതിന് അവളോടു പ്രാര്‍ത്ഥിക്കാന്‍ യുവതീയുവാക്കളെ പ്രത്യേകം ആഹ്വാനം ചെയ്യുകയും ചെയ്തു.  

Source: Vatican Radio