News >> പരിസ്ഥിതി സൗഹാര്‍ദ്ദബസ്സ് പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു
Source: Vatican Radioബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പായി, പേപ്പല്‍ വസതിയുടെ മുന്നിലെ ചത്വരത്തില്‍വച്ചാണ് രോഗികളുടെയും അംഗവൈകല്യമുള്ളവരുടെയും യാത്രയ്ക്കുള്ള
Laudato! 'സ്തുതിപ്പ്!' എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക്-ബസ്സ് പാപ്പാ ആശീര്‍വ്വദിച്ചത്. പാപ്പായുടെ പരിസ്ഥിതി സംബന്ധിയായ പ്രബോധനം അങ്ങേയ്ക്കു സ്തുതി! Laudato Si'-യെ അനുസ്മരിപ്പിക്കുന്നതുമാണ് പരിസ്ഥിതി സൗഹൃദമായ ബസ്സ്! സെപ്തംബര്‍ ഒന്നാം തിയതി ആഗോളസഭ ആചരിക്കുന്ന 'സൃഷ്ടിയുടെ സംരക്ഷണയ്ക്കായുള്ള രാജ്യാന്തര പ്രാര്‍ത്ഥനാദിന'ത്തോട് അനുബന്ധിച്ചാണ് 'യൂണിത്താത്സി' പരിസ്ഥിതി സൗഹാര്‍ദ്ദമായ ചെറിയ ബസ്സ് പാപ്പാ ഫ്രാന്‍സിസിനെക്കൊണ്ട് ആശീര്‍വ്വദിപ്പിച്ചതെന്ന്, യുനിത്താത്സിയുടെ പ്രസിഡന്‍റ്, എന്‍റീകോ ബ്രോചലേനയുടെ പ്രസ്താവന വ്യക്തമാക്കി.സെപ്തംബര്‍ ഒന്ന്, വ്യാഴം - പരിസ്ഥിതി സംരക്ഷണ പ്രാര്‍ത്ഥനാദിനമാണ്. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരിസ്ഥിതി സംരക്ഷണയ്ക്കായുള്ള പ്രത്യേക സായാഹ്നപ്രാര്‍ത്ഥനയക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കും.യൂനിത്താത്സി UNITALSI (Italian Association for Transporting Sick and Disable to Lourdhes and other International Sanctuaries) എന്ന ഉപവി പ്രസ്ഥാനത്തിന്‍റേതാണ് പരിസ്ഥിതി സൗഹാര്‍ദ്ദമായ ഈ ബസ്സ്. ഇറ്റലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'യൂനിത്താത്സി'യാണ് ഫ്രാന്‍സിലെ ലൂര്‍ദ്ദിലേയ്ക്കും മറ്റു രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും രോഗികളും അംഗവൈകല്യമുള്ളവരുമായി തീര്‍ത്ഥാടനങ്ങള്‍ പതിവായി സംഘടിപ്പിക്കുന്നത്. രോഗികള്‍ യാത്രയില്‍ നല്ല പരിചരണവും സംഘടനയുടെ സന്നദ്ധസേവകര്‍ നല്‍കുന്നു.