News >> ഭൂമി കേഴുകയാണ് : സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിന സന്ദേശം
Source: Vatican Radioസെപ്തംബര്‍ ഒന്നാം തിയതി വ്യാഴാഴ്ച ആഗോളസഭ ആചരിച്ച "സൃഷ്ടിയുടെ പരിരക്ഷണയ്ക്കായുള്ള പ്രാര്‍ത്ഥാനാദിന"ത്തില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. സന്ദേശത്തിന്‍റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
- ഈ സന്ദേശത്തിലൂടെ ഭൂമുഖത്തു ജീവിക്കുന്ന സകലരോടുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്, ലോകത്ത് ഇന്ന് പരിസ്ഥിതി നശിപ്പിക്കപ്പെടുന്നുണ്ടെന്നും, ഇനിയും ഇവിടെ പാവങ്ങള്‍ ക്ലേശിക്കുന്നുണ്ടെന്നുമുളള സത്യമാണ്. ദൈവം നല്കിയ രമണീയമായ പൂന്തോട്ടമാണ് ഭൂമി. നാം മലിനീകരിച്ചും ശിഥിലീകരിച്ചും ഒരു തരിശും, ചേരിയും, ചതുപ്പുമാക്കി അതിനെ മാറ്റുന്നുണ്ട്.
മനുഷ്യര്‍ കാരുണമാക്കുന്ന ഭൂമിയുടെ സ്വാര്‍ത്ഥപരമായ ഉപയോഗമാണ് അതിന്‍റെ ജൈവവൈവിധ്യങ്ങളെ ഇല്ലായ്മചെയ്യുവാനും, ഉപായസാധ്യതകളെ ചോര്‍ത്തിയെടുക്കുവാനും ഇടയാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് ജന്തുക്കളുടെയും സസ്യലതാദികളുടെയും വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സ്രഷ്ടാവായ ഈശ്വരനെ പ്രകീര്‍ത്തിക്കാനാവാതെ അവ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. ഈ അതിക്രമത്തിന് മനുഷ്യര്‍ ഉത്തരവാദികളാണ്. ഇങ്ങനെ ചെയ്യാന്‍ ആര്‍ക്കാണ് അധികാരം? ഈ ചോദ്യത്തോടെ പാപ്പായുടെ ശക്തമായ സന്ദേശം ആരംഭിക്കുന്നു."ഉഴുത് ഉപയോഗിക്കാനും, ഫലപുഷ്ടമാക്കി അതു ഉപയോഗിച്ചു ജീവസന്ധാരണം നടത്താനുമാണ് ദൈവം മനുഷ്യനെ ഭൂമി ഭരമേല്പിച്ചത്. എന്നാല്‍ മനുഷ്യന്‍ അതിനെ ദുരുപയോഗിച്ചു, നശിപ്പിച്ചു. ദൈവത്തിന് എതിരായി അതുവഴി മനുഷ്യന്‍ പാപംചെയ്തവെന്നു പ്രസ്താവിച്ചുകൊണ്ട് പാപ്പാ സന്ദേശം തുടരുന്നു (ഉല്പത്തി 2, 15).2. ഉപക്ഷേപത്തിനു സാദ്ധ്യതയുണ്ട്. അതായത്, തെറ്റുപേക്ഷിക്കാനും, തിരുത്താനും സാധിക്കുമെന്ന പ്രത്യാശ നല്‍കിക്കൊണ്ട് സന്ദേശം തുടരുന്നു.3. സൃഷ്ടിയിലൂടെ ദൈവത്തിങ്കലേയ്ക്ക് തിരിയാന്‍ കരുണയാണ് കരണീയം. ദൈവം നമ്മോട് കരുണ കാണിക്കുന്നതുപോല നാം നമ്മുടെ പരിസ്ഥിതിയോടും സഹോദരങ്ങളോടും കരുണയുള്ളവരായിരിക്കണം. സൃഷ്ടിയായ സഹോദരങ്ങളോടും, ജീവജാലങ്ങളോടും കരുണയുള്ളവരായി ജീവിക്കാം. ഇങ്ങനെയുള്ള സൃഷ്ടിയെക്കുറിച്ചുള്ള ചിന്തകളിലൂടെ നമ്മെ നയിച്ച്, ദൈവത്തോട് മനുഷ്യന്‍ മാപ്പുയാചിക്കുന്ന പാപ്പാ ഫ്രാന്‍സിന്‍റെ ചെറിയ പ്രാര്‍ത്ഥനയോടെ സന്ദേശം ഉപസഹരിക്കപ്പെടുന്നു.