News >> കേന്ദ്രസംഘം വത്തിക്കാനിലേക്കു പുറപ്പെട്ടു
Source: Deepikaന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു. എംപിമാരായ പ്രഫ. കെ.വി തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണു ഔദ്യോഗിക പ്രതിനിധി സംഘത്തിൽ മലയാളികളായിട്ടുള്ളത്.
കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരീനാസ്, സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാൽവേ, കൊൺറാഡ് കെ. സാംഗ്മ എംപി വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സുജാത മേത്ത എന്നിവരാണ് മറ്റുള്ളവർ.
നാലിനു നടക്കുന്ന നാമകരണ ചടങ്ങിനുശേഷം അഞ്ചിനു സുഷമ സ്വരാജും കെ.വി. തോമസും ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
<ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ03ാീവേലൃബവേലൃലെമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, മാത്യു ടി.തോമസ്, ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗം കെ.സി ത്യാഗി എന്നിവരും വിവിധ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് വത്തിക്കാനിലേക്കു പോകുന്നുണ്ട്. ഇതിൽ കേജരിവാളും മമത ബാനർജിയും പ്രത്യേക സംഘമായി വത്തിക്കാനിലെത്തും.
ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കർദിനാൾമാരും ബിഷപ്പുമാരുമുൾപ്പെടുന്ന സംഘവും ചടങ്ങിൽ പങ്കുകൊള്ളുന്നതിനായി വത്തിക്കാനിലെത്തും.