News >> വിശുദ്ധ മദര്‍ തെരേസയുടെ പുഞ്ചിരിയുടെ സംവാഹകരായിത്തീരുക
Source: Vatican Radioനവ വിശുദ്ധ മദര്‍ തെരേസയുടെ പുഞ്ചിരിയുടെ സംവാഹകരായിത്തീരാന്‍ പാപ്പാ പ്രചോദനം പകരുന്നു.ഞായറാഴ്ച (04/09/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രചോദനമേകുന്നത്.മദര്‍ തെരേസയുടെ പുഞ്ചിരി നമുക്ക് ഹൃദയത്തില്‍ പേറുകയും നമ്മുടെ യാത്രയില്‍ നാം കണ്ടുമുട്ടുന്നവര്‍ക്ക് അത് പകര്‍ന്നു നല്കുകയും ചെയ്യാം എന്നായിരുന്നു പാപ്പായുടെ പ്രസ്തുത സന്ദേശം.പാപ്പാ ശനിയാഴ്‍ച (03/09/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശവും മദര്‍ തെരേസയെക്കുറിച്ചുള്ളതായിരുന്നു.
കാരുണ്യ പ്രവര്‍ത്തികളെ തന്‍റെ ജീവിതത്തിന്‍റെ വിഴികാട്ടിയും വിശുദ്ധിയലേക്കുള്ള പാതയും ആക്കി മാറ്റിയ മദര്‍ തെരേസയെ നമുക്കനുകരിക്കാം എന്നാണ് പാപ്പാ കുറിച്ചിട്ടത്.