News >> മദര്‍ തെരേസയുടെ തിരുശേഷിപ്പു വണക്കം
Source: Vatican Radioറോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലോറ്ററന്‍ ബസിലിക്കയില്‍ നവവിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പൊതുവണക്കത്തിന് വയ്ക്കുന്നു.തിങ്കളാഴ്ച (05/09/16) റോമിലെ സമയം വൈകുന്നേരം 4 മണി മുതല്‍ 6 വരെയും ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയുമാണ് പരസ്യവണക്കത്തിനുള്ള സൗകര്യം നല്കിയിരിക്കുന്നത്. 7 ഉം 8 ഉം തിയതികളില്‍ ഈ തിരുശേഷിപ്പ് റോമില്‍ത്തന്നെ, വിശുദ്ധ അന്തയോസിന്‍റെയും മഹാനായ വിശുദ്ധ ഗ്രിഗറിയുടെയും നാമത്തിലുള്ള ദേവാലയത്തില്‍ വണക്കത്തിനു വയ്ക്കും.നവവിശുദ്ധയുടെ രക്തത്തുള്ളിയാകുന്ന തിരുശേഷിപ്പ് അടങ്ങിയ പേടകം ഉപവിയുടെ പ്രേഷിതകളുടെ പ്രവര്‍ത്തനവേദികളായ വിധനാടുകളില്‍ നിന്നുള്ള മരശകലങ്ങള്‍ കൊണ്‌ടുതീര്‍ത്ത കുരിശുരൂപത്തിലുള്ളതാണ്. കുരിശിന്‍റെ മദ്ധ്യത്തിലുള്ള ഓസ്തി മദര്‍ തെരേസ തന്‍റെ ജീവിതത്തിലുടനീളം ഊര്‍ജ്ജം സ്വീകരിച്ചിരുന്നത് ദിവ്യകാരുണ്യത്തില്‍ നിന്നാണ് എന്നതിന്‍റെ പ്രതീകമാണ്. ഈ കുരിശിന്മേല്‍ ഉപവിയുടെ പ്രേഷിതകളുടെ സാരിയുടെ നിറമായ വെള്ളയും നീലയും വര്‍ണ്ണങ്ങളിലുള്ള ഹൃദയത്തിന്‍റെ രൂപവും തീര്‍ത്തിരിക്കുന്നു. മുറിവേറ്റും സ്വയം ദാനമാകുന്ന ക്രിസ്തു സ്നേഹത്തിന്‍റെ പ്രതീകമാണ് ഈ ഹൃദയം.