News >> ഹൃദയം യേശുവിനായി ജ്വലിക്കട്ടെ



സുവിശേഷവത്ക്കരണമെന്നാല്‍ മതപരിവര്‍ത്തനമല്ലെന്ന് പാപ്പാ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.


     യേശുക്രിസ്തു ജീവിച്ചിരിക്കുന്നു എന്ന് ജിവിതംകൊണ്ട് സാക്ഷ്യപ്പെടത്തലാണ് സുവിശേഷവ ത്ക്കരണമെന്നും ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നു.


     സമര്‍പ്പിതജീവിത വത്സരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന യുവസമര്‍പ്പിതരു‍ടെ ലോകസമ്മേളനത്തില്‍ സംബന്ധിക്കുന്ന  അയ്യായിരത്തോളം യുവസന്യാസി-സന്യാസിനികളുമായി വ്യാഴാഴ്ച (17/09/15) പോള്‍ ആറാമന്‍ ശാലയില്‍ വച്ച് കൂടിക്കാഴ്ച നടത്തവെ, പാപ്പാ മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന പ്രസംഗം മാറ്റിവച്ച്, ഇന്ത്യക്കാരിയായ കന്യാസ്ത്രി മേരി ജസീന്തയും, സിറിയക്കാരനായ ഒരു യുവവൈദികനും  മറ്റൊരു സന്യാസി നിയും ഉന്നയിച്ച ചോദ്യങ്ങള്‍ക്കുത്തരമേകുകയായിരുന്നു.


     ഒരുവന്‍റെ ഹൃദയം യേശുക്രിസ്തുവിനായി ജ്വലിക്കുകയാണെങ്കില്‍ അവന്‍ നല്ല സുവിശേഷപ്രഘോഷകനാണെന്ന് പാപ്പാ പറഞ്ഞു.


     ഇറാക്കിലും സിറിയയിലും നിന്നുള്ള സമര്‍പ്പിതരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ അന്നാടുകളില്‍ വിശ്വാസത്തെപ്രതി നിണം ചിന്തിയവരെ അനുസ്മരിക്കുകയും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ പത്രോസിന്‍റെ ബസി ലിക്കയുടെ അങ്കണത്തില്‍വച്ച് ഇറാക്ക് സ്വദേശിയായ ഒരു വൈദികന്‍, ക്രിസ്തീയ വിശ്വാസത്തെപ്രതി ഗളച്ഛേദം ചെയ്യപ്പെട്ട ഒരു വൈദികന്‍റെ കൈയ്യിലുണ്ടായിരുന്ന ഒരു കുരിശ് തനിക്കേകിയ സംഭവം വിവരിക്കുകയും ചെയ്തു.


Source: Vatican Radio