News >> സുഷമ സ്വരാജ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

Source: Sunday Shalom


വത്തിക്കാൻ സിറ്റി: മദർ തെരസയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങിനുള്ള ഔദ്യോഗിക ഇന്ത്യൻ സംഘത്തെ നയിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യവകുപ്പ് വക്താവ് വികാസ് സ്വരൂപാണ് ഈ വിവരം അറിയിച്ചത്.

201611921

12 അംഗ ഇന്ത്യ സംഘത്തെ നയിച്ച വിദേശകാര്യമന്ത്രി നേരത്തെ റോമിലുള്ള ഇന്ത്യൻ പ്രവാസികളുമായും യമനിലെ ഭീകാരക്രമണത്തിൽ നിന്ന് രക്ഷപെട്ട സിസ്റ്റർ സാലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസം ഇറ്റാലിയൻ വിദേശകാര്യമന്ത്രി പൗലോ ജെന്റിലീനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലയിൽ ഭാരതവും ഇറ്റലിയും യോജിച്ചു പ്രവർത്തിക്കാൻ ധാരണയായിരുന്നു.

201611917201611922