News >> പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ രണ്ടാം വാല്യം പുറത്തിറങ്ങി
Source: Vatican Radioത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണങ്ങള്‍, കത്തുകള്‍, വീഡിയോ സന്ദേശങ്ങള്‍, വചനപ്രഘോഷണങ്ങള്‍, പൊതുകൂടിക്കാഴ്ച പ്രഭാഷണങ്ങള്‍, ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍, പ്രത്യേക അവസരങ്ങള്‍ക്കായി രചിക്കപ്പെട്ട പ്രാര്‍ത്ഥനങ്ങള്‍ എന്നിവയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ രണ്ടാം വാല്യത്തിന്‍റെ ഉള്ളടക്കം.ജൂലൈ 2014 മുതല്‍ ഡിസംബര്‍ 2014-വരെ കാലയളവിലുള്ള പ്രബോധനങ്ങളാണ് രണ്ടാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇറ്റാലിയന്‍ പുറത്തിറങ്ങിയ ഗ്രന്ഥം, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ് മുതലായ രാജ്യാന്തര പ്രാധാന്യമുള്ള ഭാഷകളിലും, മറ്റ് പ്രാദേശിക ഭാഷകളിലും പുറത്തിറങ്ങുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.952 പേജുകളുള്ള പുസ്തകത്തിന് 4500 രൂപ വിലയുണ്ട്. 2014-ാമാണ്ട് പ്രവൃത്തിവര്‍ഷത്തില്‍ നടന്നിട്ടുള്ള പാപ്പാ ഫ്രാന്‍സിസന്‍റെ പ്രബോധനങ്ങളില്‍ ശ്രദ്ധേയമാകുന്നവ താഴെ പറയുന്നവയാണ്:
- കൊറിയയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയിലെ പ്രഭാഷണങ്ങള്‍,
- അല്‍ബേനിയയിലെ തിരാനയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിലെ പ്രഭാഷണങ്ങള്‍,
- തുര്‍ക്കിയിലേയ്ക്കു നടത്തിയ ചരിത്ര സന്ദര്‍ശനത്തിലെ പ്രസംഗങ്ങള്‍,
- ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസുരക്ഷാ സ്ഥാപനം ഫാവോയില്‍ (FAO) നല്കിയ പ്രഭാഷണം.
- സന്ന്യസ്തര്‍ക്കുള്ള അപ്പസ്തോലിക പ്രബോധനം,
- യൂറോപ്യന്‍ പാര്‍ലിമെന്‍റിനെയും കൗണ്‍സിലിനെയും അംഭിസംബോധനചെയ്തത്
എന്നിവ രണ്ടാം വാല്യത്തിലെ ശദ്ധേയമായ പ്രബോധനങ്ങളാണ്.