News >> ഓസ്ട്രേലിയയുടെ വത്തിക്കാനിലെ സ്ഥാനപതി : മെലീസ ഹിച്മാന്‍


Source: Vatican Radio

മെലീസ ലൂയിസെ ഹിച്മാനാണ് ഓസ്ട്രേലിയയുടെ വത്തിക്കാനിലേയ്ക്കുള്ള പുതിയ സ്ഥാനപതിയായി എത്തിയത്.  സെപ്തംബര്‍ 8-ാം  തിയതി, വ്യാഴാഴ്ച  പാപ്പായുമായി നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനികപത്രികള്‍ സമര്‍പ്പിച്ച മെലീസ ഹിച്മാന്‍ ഓസ്ട്രേലിയയിലെ സഭാവാര്‍ത്തകളും, സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും പാപ്പാ ഫ്രാന്‍സിസുമായി പങ്കുവച്ചു. 1973-മുതല്‍ വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാഷ്ട്രമാണ് ഓസ്ട്രേലിയയെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷ്പ്പ പോള്‍ ഗ്യാലഹര്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

 യൂറോപ്യന്‍ യൂണിയനില്‍ ഓസ്ട്രേലിയയുടെ പ്രതിനിധിയായി സേവനംചെയ്തിട്ടുള്ള  ഹിച്മാന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധയും പാരിസ്ഥിതിക സുസ്ഥിതി പ്രവര്‍ത്തകയുമായ നലംതികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകയാണ്.  പാപ്പായുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് മെലീസ ഹിച്മാന്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.