News >> പാപ്പായുടെ സ്വീഡന്‍ സന്ദര്‍ശന പരിപാടി
Source: Vatican Radioപാപ്പാ സ്വീഡനില്‍ നടത്താന്‍ പോകുന്ന സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി.പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ക്രിസ്തുമതവിശ്വാസികള്‍ക്കിടയില്‍ ഉണ്ടായ നവീകരണത്തിന്‍റെ ഓര്‍മ്മയാചരണം ലൂതറന്‍സഭയും കത്തോലിക്കാസഭയും സംയുക്തമായി നടത്തുന്നതിനോടനുബന്ധിച്ചാണ് ഒക്ടോബര്‍ 31, നവമ്പര്‍ ഒന്ന് എന്നീ തീയതികളില്‍ ഫ്രാന്‍സീസ് പാപ്പാ സ്വീഡനില്‍ എത്തുക.ഒക്ടോബര്‍ 31ന്(31/10/16) തിങ്കളാഴ്ച രാവിലെ റോമിലെ അന്താരാഷ്ട്ര വിമനാത്താവളത്തില്‍ നിന്ന് സ്വീഡനിലെ മല്‍മോയിലേക്ക് പാപ്പാ പുറപ്പെടും.സ്വീഡനിലെ രാജകുടുംബവുമായുള്ള കൂടിക്കാഴ്ച, ലുണ്ടില്‍ ലൂതറന്‍ കത്തീദ്രലില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ, മല്‍മോയില്‍ എക്യുമെനിക്കല്‍ സംഗമം, വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളടങ്ങിയ സംഘവുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് ആദ്യദിനത്തിലെ പരിപാടികള്‍.നവമ്പര്‍ ഒന്ന് ചൊവ്വാഴ്ച പാപ്പാ മല്‍മൊയില്‍ ദിവ്യബലിയര്‍പ്പിക്കുകയും ഉച്ചയോടെ റോമിലേക്കു മടങ്ങുകയും ചെയ്യും.