News >> സമാധാനത്തിനുള്ള അസ്സീസി സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും


Source: Vatican Radio

മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും സമാധാനത്തിനുള്ള അസ്സീസി സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. സെപ്തംബര്‍ 18-മുതല്‍ 20-വരെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ നഗരമായ അസ്സീസിയിലാണ് "സമാധാനത്തിനുള്ള ദാഹം"  (The thirst for Peace)  എന്ന പേരില്‍ മതങ്ങളുടെ സംഗമം നടക്കാന്‍ പോകുന്നത്.

അസ്സീസിയിലെ ഫ്രാസിസ്ക്കന്‍ സമൂഹവും, രൂപതയും, വിശുദ്ധ എജീഡിയൂസിന്‍റെ ഉപവിപ്രവര്‍ത്തകരും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമാധാന സംഗമത്തിന്‍റെ സമാപനദിനമായ സെപ്തംബര്‍ 20-ാം തിയതി ചൊവ്വാഴ്ചയായിരിക്കും പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 500-ല്‍ അധികം മത-സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന രാജ്യാന്തര സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യും.

പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല.