News >> ഫാ.തോമസ് വൈക്കത്തുപറമ്പില്‍ ചായ്(CHAI) ദേശീയ വൈസ് പ്രസിഡന്റ്

കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CHAI) ദേശീയ വൈസ് പ്രസിഡന്റായി ഫാ. തോമസ് വൈക്കത്തുപറമ്പിലിനെ തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ നടന്ന ദേശീയ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.

എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഫാ.വൈക്കത്തുപറമ്പില്‍ മൂന്നു വര്‍ഷമായി എറണാകുളം ലിസി ആശുപത്രി ഡയറക്ടറാണ്. ഇന്ത്യയിലെ കത്തോലിക്ക മാനേജ്മെന്റുകള്‍ നേതൃത്വം നല്‍കുന്ന ആശുപത്രികളെയും ആരോഗ്യരംഗത്തെ മറ്റു സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്ന സംഘടനയാണു ചായ് (CHAI). Source:Deepika