News >> ആന്ധ്രാപ്രദേശിലെ ആദ്യ കത്തോലിക്കാ ചാനൽ സംപ്രേഷണം ആരംഭിച്ചു
Source: Sunday Shalom
ഹൈദ്രാബാദ്: ആന്ധ്രാപ്രദേശ്- തെലങ്കാന കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ദിവ്യവാണി കത്തോലിക്കാ തെലുങ്ക് ചാനൽ സംപ്രേഷണം ആരംഭിച്ചു. സെക്കന്ധ്രാബാദ് സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാവപ്പെട്ടവരുടെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരുടെയും ശബ്ദമാകാനും അവർക്ക് സാന്ത്വനമായി മാറാനും കഴിയണമെന്ന് മാർപാപ്പയുടെ സന്ദേശത്തെ ആസ്പദമാക്കി ഡോ. പെനാക്കിയോ പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകളെ സുവിശേഷ പ്രഘോഷണത്തിന് ഉപയോഗിക്കേണ്ട ഉത്തലവാദിത്വമുണ്ടെന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർച്ച്ബിഷപ് പറഞ്ഞു.