News >> "കരുണയുടെ മാലാഖ'' പ്രകാശനം


മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ സുവനീർ "കരുണയുടെ മാലാഖ'' പ്രകാശനം അഭിവന്ദ്യ കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിച്ചു. വിജ്ഞാനഭവൻ ഡയറക്ടർ റവ.ഡോ.ജോസഫ് എഴുമയിൽ, കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അരുൺ പോൾ ബാബു എന്നിവർ സന്നിഹിതരായിരുന്നു.

മദർ തെരേസയുടെ വിശുദ്ധപദവിയോടനുബന്ധിച്ച് വന്ന വാർത്തകൾ, ചിത്രങ്ങൾ, മദറിന്റെ ജീവിതം, പ്രസംഗങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ലേഖനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ പുസ്തകം പ്രകാശനം ചെയ്ത് കുട്ടികളെ അനുഗ്രഹിച്ച അഭിവന്ദ്യ പിതാവിനെ നന്ദിയോടെ ഓർക്കുന്നു. ആശംസകൾ നേർന്ന അഡ്വ.എൽദോസ് കുന്നപ്പിള്ളി MLA, ആന്റണി ജോൺ MLA, വിജ്ഞാനഭവൻ ഡയറക്ടർ റവ.ഡോ.ജോസഫ് എഴുമയിൽ, വികാരിയച്ചൻ റവ.ഫാ.ജോർജ് തെക്കേറ്റത്ത് മറ്റ് സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾക്കും നന്ദി. ഈ സുവനീറിന്റെ രചനാപരമായ കാര്യങ്ങൾ കൃത്യതയോടെ നിർവ്വഹിച്ച കുമാരി രേഷ്മ മൈക്കിൾ, ഡിസൈൻ വർക്കുകൾ ഭംഗിയായി ചെയ്ത കുമാരി അനു ജോൺ എന്നിവർക്കും നന്ദിയുടെ നറുമലരുകൾ.

എന്റെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരാകുവിൻ എന്ന തിരുവചനം ഉൾക്കൊണ്ട് ജീവിതത്തിൽ കരുണയാകുകയും കരുണയേകുകയും ചെയ്യുന്ന ഏവർക്കുമായി ഈ പുസ്തകം സമർപ്പിക്കുന്നു