News >> കത്തോലിക്കാ സഭയുടെ പഠനങ്ങൾ മഹത്തരമെന്ന് പണ്ഡിതന്മാർ

Source: Sunday Shalom


വാഷിംഗ്ടൺ ഡി. സി: ഗർഭനിരോധനത്തെക്കുറിച്ചുള്ള സഭയുടെ പഠനം ബൈബിളിന്റെയും പ്രകൃതിയുടെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അറുനൂറോളം പേരടങ്ങുന്ന കത്തോലിക്ക പണ്ഡിതരുടെ കൂട്ടായ്മ. ലൈംഗികതയെയും വിവാഹത്തെയും ഗർഭനിരോധനത്തെയുംകുറിച്ചുള്ള പഠനങ്ങൾ യുക്തിയുടെയും മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള വെളിപാടുകളുടെയും അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണെന്നും അമേരിക്കയിലെ കത്തോലിക്ക സർവകലാശാലയിൽനിന്ന് പുറപ്പെടുവിച്ച കുറുപ്പിൽ പറയുന്നു.

ഗർഭനിരോധനത്തെക്കുറിച്ചുള്ള സഭയുടെ പഠനത്തിന്റെ അടിസ്ഥാനം 149 പേരടങ്ങുന്ന അക്കാദമിക്ക് സംഘം വിഗ്നാർഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറക്കിയ കുറുപ്പിൽ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് കത്തോലിക്ക പണ്ഡിതരും എഴുത്തുകാരും ഒത്തുചേർന്നത്. 1968ൽ പോൾ ആറാമൻ മാർപാപ്പ പുറത്തിറക്കിയ ഹ്യുമാനെ വിറ്റെ എന്ന ചാക്രികലേഖനത്തിന്റെ ആഴം ധ്യാനാത്മകമായി വിചിന്തനം ചെയ്യാതെയാണ് വിഗ്നാർഡ്‌സ് കുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കുറുപ്പിൽ വ്യക്തമാക്കി.