News >> അസര്‍ബൈജനാനില്‍ പാപ്പാ ഫ്രാന്‍സിസിന് ഹൃദ്യമായ വരവേല്പ്
Source: Vatican Radioഅപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യഘട്ടം സെപ്തംബര്‍ 30, ഒക്ടോബര്‍ 1 - വെള്ളി ശനി ദിവസങ്ങള്‍ ജോര്‍ജിയയില്‍ പാപ്പാ ഫ്രാന്‍സിസ് ചെലവൊഴിച്ചു. ഞായറാഴ്ച ഒക്ടോബര്‍ രണ്ടാം തിയതി, പ്രാദേശിക സമയം രാവിലെ 8.10-ന് ജോര്‍ജിയുടെ തലസ്ഥാന നഗരമായ തിബിലീസില്‍നിന്നും യാത്രപറഞ്ഞു. ഒരു മണിക്കൂര്‍ 20-മിനിറ്റു വിമാന യാത്രചെയ്ത പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം രാവിലെ 9.30-ന് അസര്‍ബൈജാന്‍റെ തലസ്ഥാനനഗരമായ ബാക്കുവിലെ ഹൈദരാലീവ് വിമാനത്താവളത്തില്‍ ഇറങ്ങി. പ്രസിഡന്‍റ് ഇലാം അലീവും രാഷ്ട്രപ്രതിനിധികളും സഭാതലവാന്മാരും ചേര്‍ന്ന് പാപ്പായെ വരവേറ്റു.മുസ്ലിങ്ങള്‍ ബഹുഭൂരിപക്ഷമുള്ള നാടാണിത്. ഇറാനുശേഷം ഏറ്റവും അധികം ഷിയാ മുസ്ലീങ്ങള്‍ അസര്‍ബൈജാനിലാണ്. സുന്നികളും ഇവിടെയുണ്ട്. ക്രൈസ്തവര്‍ ന്യൂനപക്ഷവും, അതില്‍ കത്തോലിക്കര്‍ 57,000-ത്തോളം മാത്രവുമാണ്. തദ്ദേശവാസികളായ അസിരീസ്-കത്തോലിക്കര്‍ ആയിരത്തില്‍ താഴെയാണ്.ബാക്കുവിലെ അമലോത്ഭവനാഥയുടെ ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ ചെറുഗണത്തോടൊപ്പം സമൂഹബലിയര്‍പ്പിച്ചുകൊണ്ട് 10.30-ന് സമൂഹബലിയര്‍പ്പിച്ചുകൊണ്ട് 16-ാമത് അപ്പസ്തോലികയാത്രയുടെ രണ്ടാംഘട്ടം പാപ്പാ ഫ്രാന്‍സിസ് അസര്‍ബൈജാനില്‍ ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ സന്ദര്‍ശനം സമാപിക്കും.