News >> പ്രാചീന ബൈബിൾ ചുരുളുകൾ വായനായോഗ്യമാക്കുന്നു
Source: Sunday Shalom
ലൂയിസ്‌വില്ലെ: കേടുപാടുകൾ സംഭവിച്ചതുമൂലം സ്പഷ്ടമല്ലാതിരുന്ന പ്രാചീന ബൈബിൾ ചുരുൾ നൂറ്റാണ്ടുകൾക്ക് ശേഷം ആധുനിക കമ്പ്യൂട്ടർ സ്‌കാനിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വായനയോഗ്യമായി. എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ ധാരാളം ചുരുളുകൾ ഈ സാങ്കേതികവിദ്യയുപയോഗിച്ച് വായിച്ചെടുക്കാമെന്നും ധാരാളം വിലപ്പെട്ട വിവരങ്ങൾ ലഭ്യമാവുമെന്നും ഹൈ-റെസല്യൂഷ്യൻ കമ്പ്യൂട്ടർ സ്‌കാൻ വികസിപ്പിച്ച കെന്റുക്കി സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രഫസർ ബ്രന്റ് സീൽസ് പറയുന്നു. മൃഗങ്ങളുടെ തോലിൽ മഷിയുപയോഗിച്ച് എഴുതിയ ചുരുളകളാണ് പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് വായനായോഗ്യമായി ലഭ്യമാകുന്നത്. ലേവ്യരുടെ പുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങളിൽ നിന്നുള്ള ഭാഗങ്ങളാണ് 35 ലൈൻ അപഗ്രഥിച്ചതിൽ നിന്ന് ഇതുവരെ ലഭ്യമായിരിക്കുന്നത്.