News >> ഉപവി പ്രവര്‍ത്തനം : പക്വമാര്‍ന്ന സഭയുടെ ഫലപ്രാപ്തി
Source: Vatican Radioസന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് തിബിലീസിലെ 'കാരിത്താസ്' കേന്ദ്രത്തില്‍ സംഗമം നടന്നത്. ജോര്‍ജിയയിലെ കാരിത്താസിന്‍റെ ഡയറക്ടര്‍, ഫാദര്‍ കാകാചിഷ്വീലി സ്വാഗതംപറഞ്ഞു. 700-ല്‍ അധികം ഉപവിപ്രവര്‍ത്തകര്‍ (Members of Charitable Organizations) പങ്കെടുത്ത സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റു തെളിയിക്കുന്നവരാണ് നിങ്ങള്‍ - ജോര്‍ജിയയിലെ ഉപവിപ്രവര്‍ത്തകര്‍! നിങ്ങളെ ഒരുമിച്ചു കാണുന്നതില്‍ അതിയായ സന്തോഷം...! വൈവിധ്യമുള്ള സഭാ സമൂഹങ്ങളുള്ള ഈ നാട്ടില്‍ ഉപവിപ്രവര്‍ത്തനം കൂട്ടായ്മയുടെ കൈകോര്‍ത്തുള്ള യാത്രയും സഹോദര്യത്തിന്‍റെ പ്രകടനവുമാണ്. സുവിശേഷത്തിന്‍റെ സത്തയായ സ്നേഹത്തിന് സാക്ഷ്യംവഹിക്കുന്ന നിങ്ങളും നിങ്ങളുടെ കാരുണ്യപ്രവര്‍ത്തനങ്ങളും കൂട്ടായ്മയ്ക്കുള്ള ഉപാധിയാണ്. ഫലവത്തും ധീരവുമായ ഈ ചുവടുവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്നു, അഭിനന്ദിക്കുന്നു! പാപ്പാ പ്രസ്താവിച്ചു.പാവങ്ങളും നിര്‍ദ്ധനരും സഭയുടെ സമ്പത്താണ്. അത് ക്രിസ്തുവിന്‍റെ 'മൗതിക ദേഹം'തന്നെയാണ്. അവര്‍ സഹായത്തിനായി കൈനീട്ടുമ്പോള്‍ ഒരിക്കലും വിവേചനം കാട്ടരുത്! ഏതു ജാതിയെന്നോ വംശമെന്നോ ഉള്ള വകഭേദം കാട്ടരുത്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലാണ് നാം അവരെ നിഷ്പക്ഷമായി സഹായിക്കേണ്ടത്. മാനുഷികമോ വ്യക്തിപരമോ ആയ താല്പര്യങ്ങളാലല്ല. നിങ്ങള്‍ ചെയ്യുന്ന നന്മയില്‍ ദൈവം ചാരത്തുണ്ട്, അവിടുന്ന് സല്‍പ്രവൃത്തികളില്‍ സംപ്രീതനാണ്. പ്രതിസന്ധികളില്‍ നിരാശരാകരുത്! ദൈവം നിങ്ങളെ കൈവെടിയുകയിടില്ല!!പാവങ്ങളോടും പരിത്യക്തരോടും ആര്‍ദ്രമായ സ്നേഹം പ്രകടമാക്കുകയും, അവരുടെ ചാരത്തണയുകയുംചെയ്ത ക്രിസ്തുവിന്‍റെ പ്രിയപ്പെട്ടവരും സ്നേഹിതരുമാണ് ഉപവി പ്രവര്‍ത്തകര്‍! പക്വമാര്‍ന്ന സഭയുടെ ഫലപ്രാപ്തിയാണ് ഉപവി പ്രവര്‍ത്തനം. അത് മനുഷ്യര്‍ക്ക് പ്രത്യാശ പകരുന്നതോടൊപ്പം, ദൈവികകാരുണ്യം ദൃശ്യമാക്കുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷികളായുള്ള നിങ്ങളുടെ സമൂഹിക സേവനത്തിന്‍റെ ശുശ്രൂഷ തുടരുക. ദൈവസ്നേഹവും കാരുണ്യവും അങ്ങനെ ഇന്നാട്ടില്‍ കൂടുതല്‍ അനുഭവവേദ്യമാക്കുക, യാഥാര്‍ത്ഥ്യമാക്കുക.കലവറയില്ലാത്ത സ്നേഹത്തിന്‍റെ സ്രോതസ്സായ കന്യകാനാഥ നിങ്ങളെ തുണയ്ക്കട്ടെ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!