News >> കർദിനാൾ ടോപ്പോ -മാർപാപ്പയുടെ പ്രതിനിധി

Source: Sunday Shalom


റാഞ്ചി: ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസിന്റെ മാർപാപ്പയുടെ പ്രതിനിധിയായി, റാഞ്ചി അതിരൂപത ആർച്ച് ബിഷപ് കർദിനാൾ ടെലസ് ഫോർ പ്ലാസിഡസ് ടോപ്പോയെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു.

ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് നാലുവർഷത്തിൽ ഒരു പ്രാവശ്യമാണ് കൂടുന്നത്. ഇത് പതിനൊന്നാമത്തെ അസംബ്ലിയാണ് കൊളംബോയിൽ നടക്കുന്നത്. പത്താമത്തെ അസംബ്ലി വിയറ്റ്‌നാമിൽവച്ച് നടത്തപ്പെടുകയുണ്ടായി.

സി.ബി.സി.ഐ, സീറോ മലബാർ, സീറോ മലങ്കര എന്നിവയ്ക്കുപുറമെ ഇൻഡോനേഷ്യ, ജപ്പാൻ, കഷ്‌ക്കസ്ഥാൻ, കൊറിയ, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ, ബ്രുണൈ, മ്യാന്മർ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീലങ്ക, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്‌നാം, ഹോങ്കോങ്ങ്, മംഗോളിയ, നേപ്പാൾ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ മുതലായ രാജ്യങ്ങളിലെ സഭാതലവന്മാർ പ്രസ്തുത അസംബ്ലിയിൽ പങ്കെടുക്കും.