News >> 17 പുതിയ കര്‍ദ്ദിനാളന്മാര്‍- കണ്‍സിസ്റ്ററി നവമ്പര്‍ 19 ന്
Source: Vatican Radioആഗോളസഭയ്ക്ക് പുതിയ 17 കര്‍ദ്ദിനാളന്മാരെ ലഭിക്കും. ഈ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പാപ്പാ വെളിപ്പെടുത്തി.ഞായറാഴ്ച (09/10/16) വത്തിക്കാനില്‍ കരുണാവര്‍ഷാചരണത്തിന്‍റെ ഭാഗമായി നടന്ന മരിയന്‍ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ അവസാനം ത്രികാലപ്രാര്‍ത്ഥനാനന്തരം ആണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്. നവമ്പര്‍ 19ന്, കരുണയുടെ വിശുദ്ധ വാതില്‍ അടയ്ക്കുന്നതിന്‍റെ തലേന്ന്, താന്‍ പഞ്ചഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 13 പേരെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തുന്നതിന് ഒരു കണ്‍സിസ്റ്ററി വിളിച്ചുകൂട്ടുമെന്ന് പാപ്പാ അറിയിക്കുകയും ഈ 13 പേരെ കൂടാതെ സഭയില്‍ സ്തുത്യര്‍ഹ അജപാലനസേവനമനുഷ്ഠിച്ച മറ്റു നാലുപേരേക്കൂടി കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കരുണയുടെ അസാധാരണ വിശുദ്ധവത്സരത്തിന്‍റെ സമാപന ദിവ്യബലി നവമ്പര്‍ 20 ന് ഞായറാഴ്ച താന്‍ നവകര്‍ദ്ദിനാളന്മാരുമൊത്ത് അര്‍പ്പിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.പാപ്പാ വെളിപ്പെടുത്തിയ മൊത്തം 17 ഭാവി കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ :സിറിയയില്‍ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയ ഇറ്റലി സ്വദേശി ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി,മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗ്വി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ദ്യെയുദോന്നേ ന്ത്സപലോയിംഗസ്പെയിനിലെ മാഡ്രിഡ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കാര്‍ലോസ് ഒസോറൊ സിയേറബ്രസീലിലെ ബ്രസീലിയ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് സേര്‍ജ്യൊ ദ റോഷ്അമേരിക്കന് ഐക്യനാടുകളിലെ ചിക്കാഗൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ബ്ലെയ്സ് കുപ്പിച്ബംഗ്ലാദേശിലെ ഡാക്ക അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് പാട്രിക് ഡി റൊസ്സാരിയൊവെനെസ്വേലയിലെ മേരിദ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ബല്‍ത്തസ്സാര്‍ എന്‍റീക് പോറസ് കര്ദോസ്സൊബെല്ജിയത്തിലെ മാലിന്‍സ്-ബ്രസ്സല്‍സ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് യോസെഫ് ദെ കേസെല്മറീഷ്യസ് ദ്വീപിലെ പോര്‍ട്ട് ലൂയിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മൗറിസ് പ്യാത്ത്അല്മായര് കുടുംബം ജീവിതം എന്നിവയ്ക്കായി വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ രൂപംകൊടുത്തിട്ടുള്ള വിഭാഗത്തിന്‍റെ ചുമതലയുള്ള അമേരിക്കന്‍ സ്വദേശിയും അയര്‍ലണ്ടു വംശജനുമായ ബിഷപ്പ് കെവിന്‍ ജോസഫ് ഫാരെല്മെക്സിക്കൊയിലെ ത്ലാല്‍നെപന്ത്ല അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കാര്‍ലോസ് അഗ്യാര്‍ റേതെസ്പാപുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോര്‍സ്ബി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ജോണ്‍ റിബാത്അമേരിക്കന് ഐക്യനാടുകളിലെ ഇന്ത്യനാപോളിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ജോസഫ് വില്യം ടോബിന്‍ എന്നീ കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തപ്പെടാന്‍ പോകുന്ന 13 പിതാക്കന്മാരുടെ പേരുകളാണ് പാപ്പാ ആദ്യം വെളിപ്പെടുത്തിയത് യഥാക്രമം.തുടര്‍ന്ന് പാപ്പാ സഭയില്‍ സവിശേഷമാംവിധം അജപാലന ശുശ്രൂഷയേകിയവോരോ ഏകുന്നവരോ ആയ 4 പേരെക്കൂടി കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചു കൊണ്ട് അവരുടെയും പേരുകള്‍ പ്രഖ്യാപിച്ചു.മലേഷ്യയിലെ ക്വാലാലംപൂര്‍ അതിരൂപതയുടെ മുന്‍ആര്‍ച്ചുബിഷപ്പ് അന്തോണി സോത്തെര്‍ ഫെര്ണാണ്ടസ്ഇറ്റലിയിലെ നൊവാറ അതിരൂപതയുടെ മുന്‍ആര്‍ച്ചുബിഷപ്പ് റെനാത്തൊ കോര്ത്തിലെസോത്തൊയിലെ മോഹലാസ് ഹോക്ക് രൂപതയുടെ മുന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ കൊത്തൊ കൊഹറായ്അല്ബേനിയയിലെ ഷ്കോദ്റേ പുള്‍ത്ത് അതിരൂപതാംഗമായ വൈദികന്‍ ഏണെസ്റ്റ് സിമോണി എന്നിവരാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെടാന്‍ പോകുന്ന ഈ 4 പേര്‍.