News >> സിറിയയിലെ നിര്‍ദ്ദോഷികള്‍ക്കുവേണ്ടി വെടിനിര്‍ത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ്


Source: Vatican Radio

പാപ്പാ ഫ്രാന്‍സിസ് സിറിയന്‍ ജനതയോടു ചേര്‍ന്ന് 'വെടിനിര്‍ത്തല്‍' അഭ്യര്‍ത്ഥന നടത്തി.  മനുഷ്യത്വമില്ലാതെ നിര്‍ദ്ദേഷികളെ കൊന്നൊടുക്കുന്ന സിറിയയിലെ യുദ്ധത്തിനെതിരെ ഉത്തരവാദിത്ത്വപ്പെട്ടവര്‍ മുന്‍കൈ എടുത്ത് 'വെടുനിര്‍ത്തല്‍' ഉടന്‍ നടപ്പാക്കണമെന്നത് സര്‍വ്വശക്തിയോടും കൂടിയുള്ള തന്‍റെ യാചനയാണ്. പരസ്യമായി വായിച്ച അഭ്യര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.

ഒക്ടോബര്‍ 12-ാം വത്തിക്കാനില്‍ നടന്ന ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലാണ് ഏറെ വേദനയോടെ യുദ്ധത്തിന്‍റെ കെണിയില്‍ ഇരകളാക്കപ്പെട്ടിരിക്കുന്ന കുട്ടികള്‍ അടക്കമുള്ള നിര്‍ദ്ദോഷികളായവര്‍ക്കുവേണ്ടി വെടിനിര്‍ത്തലിനും, ഐക്യദാര്‍ഢ്യത്തിനുമുള്ള അഭ്യര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് പരസ്യമായി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയത്.

യുദ്ധക്കളത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ന്യായമായ സമയപരിധി വെടുനിര്‍ത്തലിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്കു നല്കാനുള്ള സന്മനസ്സെങ്കിലും നേതാക്കള്‍ കാണിക്കണം എന്നായിരുന്നു പാപ്പായുടെ അഭ്യാര്‍ത്ഥന. രക്തച്ചൊരിച്ചിലിനു കാരണമാക്കുന്ന ബോംബാക്രമണത്തില്‍ കുടുങ്ങിയിട്ടുള്ളവരെ, വിശിഷ്യാ കുട്ടികളെ രക്ഷപ്പെടുത്താനും, മറ്റുള്ളവര്‍ക്ക് ഓടിരക്ഷപ്പെടാനും ഈ വെടിനിര്‍ത്തല്‍ സമയപരിധി സഹായകമാകുമെന്ന്  അഭ്യര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രായോഗിക ബുദ്ധിയോടെ വ്യക്തമാക്കി. ഐക്യദാര്‍ഢ്യത്തിനായും സമാധാനത്തിനായും നേതാക്കള്‍ തുടര്‍ന്നു പരിശ്രമിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.