News >> പാത്രിയാര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് തൃതീയന് മാര്‍പ്പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍
കിഴക്കിന്‍റെ അസ്സീറിയന്‍ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് തൃതീയന് മാര്‍പ്പാപ്പായുടെ പ്രാര്‍ത്ഥനാ ശംസകള്‍. സെപ്റ്റംബര്‍ 18 ന് തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ഫ്രാന്‍സിസ് പാപ്പാ തിങ്കളാഴ്ച(21/09/15) ആണ് ആശംസാ സന്ദേശമയച്ചത്. മദ്ധ്യപൂര്‍വ്വദേശത്തെ ദുരന്തപൂര്‍ണ്ണമായ അവസ്ഥമുലം ക്ലേശിക്കുന്നവരോട് വിശിഷ്യ ഇറാക്കിലും സിറിയയിലും യാതനകളനു ഭവിക്കുന്ന ക്രൈസ്തവസഹോദരങ്ങളോടും ഇതരമതന്യൂനപക്ഷങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ താന്‍ പാത്രിയാ ര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് തൃതീയനോടൊന്നുചേരുന്നുവെന്ന് പാപ്പാ സന്ദേശത്തില്‍ അറിയിക്കുന്നു. ഈ ഇരുപത്തിയേഴാം തിയതി ഞായാറാഴ്ച ഇറാക്കില്‍ ഏര്‍ബിലിലെ വിശുദ്ധ യോഹന്നാന്‍റെ കത്തീദ്രലില്‍ വച്ചായിരിക്കും പാത്രിയാര്‍ക്കീസ് മാര്‍ ഗീവ്വര്‍ഗ്ഗീസ് ത്രിതീയന്‍റെ അഭിഷേകം. Source: Vatican Radio