News >> ഈശോസഭയ്ക്ക് പുതിയ പൊതു ശ്രേഷ്ഠന്‍
Source: Vatican Radioഈശോസഭയുടെ പുതിയ പൊതു ശ്രേഷ്ഠനായി വെനെസ്വേല സ്വദേശിയായ വൈദികന്‍ അര്‍തൂറൊ സോസ തിരഞ്ഞെടുക്കപ്പെട്ടു.വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള സ്ഥാപകനായുള്ള ഈശോ സഭാസമൂഹത്തിന്‍റെ മുപ്പത്തിയൊന്നാമത്തെ സുപ്പീരിയര്‍ ജനറലും ആണ് അദ്ദേഹം.ഈശോസഭയുടെ പ്രതിനിധികളുടെ ഈ മാസം 2 മുതല്‍ റോമില്‍ ചേര്‍ന്നിരിക്കുന്ന പൊതുയോഗം, 8 വര്‍ഷം തുടര്‍ച്ചയായി സുപ്പീരിയര്‍ ജനറല്‍ സ്ഥാനം വഹിച്ച ഫാദര്‍ അഡോള്‍ഫൊ നിക്കൊളാസ് 80 വയസ്സു പൂര്‍ത്തിയാകുന്ന വേളയില്‍ സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ്, വെള്ളിയാഴ്ച (14/10/16) വൈദികന്‍ അര്‍തൂറൊ സോസയെ പുതിയ പൊതുശ്രേഷ്ഠനായി തിരഞ്ഞെടുത്തത്.