News >> ഗ്രാമീണ വനിതകള്‍ക്കായുള്ള അന്താരാഷ്ട്രദിനം
Source: Vatican Radioഗ്രാമീണ വനിതകള്‍ക്കായുള്ള അന്താരാഷ്ട്രദിനം ഈ ശനിയാഴ്ച (15/10/2016) ആചരിക്കപ്പെടുന്നു.ഐക്യരാഷ്ട്രസഭ 2008 ല്‍ പ്രഖ്യാപിച്ച ഈ ദിനം അനുവര്‍ഷം ഒക്ടോബര്‍ 15 നാണ് ആചരിക്കപ്പെടുന്നത്.കാര്‍ഷികരംഗത്ത് സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.കാര്‍ഷികമേഖലിയില്‍ 43 ശതമാനം മാനവശേഷി ഗ്രാമീണവനിതകളാണെന്നും അവര്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്കും കുടുംബക്ഷേമത്തിനും സാരമായ സംഭാവനയേകുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു.ഒപ്പം, വികസ്വരനാടുകളില്‍ കാര്‍ഷികമേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിനിരകളാകുന്നുണ്ടെന്നും അവര്‍ വിവേചനത്തിനരകളാകകുകയും അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തുന്നു.