News >> പാപ്പായുടെ "കാരുണ്യത്തിന്‍റെ വെള്ളിയാഴ്ച " ആചരണം


സാമൂഹ്യ കുടുംബപരങ്ങളായ പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളെ സാമൂഹ്യ സേവന വിഭാഗങ്ങളുടേയോ കോടതിയുടേയോ നിര്‍ദ്ദേശ പ്രകാരം താമസിപ്പിച്ചു പരിചരിക്കുന്ന, റോമിലുള്ള ഇടമായ, വില്ലാജ്യൊ എസ് ഓ എസ് (VILLAGGIO SOS) പാപ്പാ വെള്ളിയാഴ്ച (14/01/16) സന്ദര്‍ശിച്ചു. കാരുണ്യ വര്‍ഷത്തില്‍ താന്‍ പ്രത്യേകമായി ആചരിക്കുന്ന കാരുണ്യ വെള്ളിയാഴ്ചയുടെ ഭാഗമായിട്ടായിരുന്നു ഫ്രാന്‍സീസ് പാപ്പാ ഈ സന്ദര്‍ശനം നടത്തിയത്. അവിടെ എത്തിയ പാപ്പായെ കുട്ടികള്‍ തങ്ങളു‌ടെ മുറികളും കളിപ്പാട്ടങ്ങളും മറ്റും കാണിച്ചുകൊടുക്കുകയും പാപ്പാ അവര്‍ പങ്കുവച്ച ജീവിതാനുഭവങ്ങള്‍ ശ്രവിക്കുകയും അവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. കുട്ടികളുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ റോമിലെ വില്ല ബെഥാനിയ എന്ന ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന 91 വയസ്സു പ്രായമുള്ള കര്‍ദ്ദിനാള്‍ അന്ത്രെയാ കൊര്‍ദേരൊ ലാന്‍സ ദി മൊന്തെത്സേമൊളൊയെ സന്ദര്‍ശിച്ചു. ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ അന്ത്രെയാ വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.