News >> ജൂബിലി ആഘോഷിക്കാന്‍ സഭയിലെ ഗായകരുടെ പ്രതിനിധികള്‍ വത്തിക്കാനില്‍
Source: Vatican Radioഒക്ടോബര്‍ 21-മുതല്‍ 23-വരെ - വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് ദേവാലയങ്ങളിലെ ഗായകരുടെയും, ആരാധനക്രമ പരിപാടികളിലെ സഹായികളുടെയും പ്രതിനിധികള്‍ വത്തിക്കാനില്‍ സംഗമിക്കുന്നത്. പതിനായിരത്തില്‍ ഏറെ പ്രതിനിധികള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും പങ്കെടുക്കുമെന്ന്, ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവനയിലൂടെ അറിയിച്ചു.ഗാനപരിശീലന ക്ലാസ്സുകളോടെ സംഗമത്തിന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെള്ളിയാഴ്ച രാവില തുടക്കമായി."കാരുണ്യാലാപനം" (Singing of Mercy) എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന ദേവാലയ ശുശ്രൂഷകരുടെയും ഗായകരുടെയും ഈ സംഗമം സംവിധാനചെയ്യുന്നത് റോമാരൂപതയുടെ ഗായകസംഘവും, റോമിലെ ഓപരാ (The Opera House of Rome) സംഘവുമാണ്. വത്തിക്കാന്‍റെ ആരാധനക്രമ വിദഗ്ദ്ധരും സംഗീതജ്ഞരുമായ മോണ്‍സീഞ്ഞോര്‍ - ഗ്വീദോ മരീനി, മാസിമോ പളംബേലാ, വിന്‍ചേന്‍സോ ഗ്രിഗോരിയോ, മാര്‍കോ ഫ്രിസീനാ, മാര്‍കോ രൂപിനിക് എന്നിവര്‍ നേതൃത്വം നല്‍കുമെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Ponitifical Council for New Evangelization) പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ അറിയിച്ചു.
ശനിയാഴ്ച, ഒക്ടോബര്‍ 22-ാം തിയതി പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പാപ്പാ ഫ്രാന്‍സിസ് സഭയുടെ ആരാധനക്രമ ശുശ്രൂഷകരുടെയും ഗായകരുടെയും പ്രതിനിധി സംഘത്തെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധനചെയ്യും. ആരാധനക്രമ പഠനശിബിരം, സംഗീതശില്പം, സമൂഹബലിയര്‍പ്പണം, ഗാനപരിശീലനം, വിശുദ്ധകവാടപ്രവേശം എന്നിവയും സമ്മേളനത്തിന്‍റ ഭാഗമാണ്.