News >> വിവാഹിതര്‍ :ദൈവസ്നേഹ പ്രസാരണ ദൗത്യസംവാഹകര്‍


Source: Vatican Radio

ദൈവസ്നേഹം പ്രസരിപ്പിക്കുകയെന്ന സവിശേഷ ദൗത്യം ദൈവത്തിന്‍റെ  കുടുംബത്തിലെ അംഗങ്ങളായ വിവാഹിതര്‍ക്കുണ്ടെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി.

നവമ്പര്‍ 3 മുതല്‍ 7 വരെ തെക്കുകിഴക്കെ ആഫ്രിക്കന്‍ നാടായ മലാവി സന്ദര്‍ശിച്ച അദ്ദേഹം ഞായറാഴ്ച (06/11/16) അന്നാട്ടിലെ ലിലോംഗ്വെയിലെ ഒരിടവക ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചതിനു ശേഷം അല്മായവിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു.

ദാമ്പത്യവിശ്വസ്തത, സന്താനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കല്‍, വിവാഹജീവിത പങ്കാളികളുടെ ഔന്നത്യ സംരക്ഷണം, എന്നിവയാണ് ഈ ദൗത്യനിര്‍വ്വഹണത്തിനുള്ള ഉപാധികള്‍ എന്നും കര്‍ദ്ദിനാള്‍ ഫിലോണി പറഞ്ഞു.

ലോകത്തില്‍ വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണ് അല്‍മായര്‍ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.