News >> ക്യൂബയില്‍ സര്‍ക്കാര്‍ അനുമതിയോടെ പുതിയ ദേവാലായ നിര്‍മ്മാണം
ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയുടെ പ്രാന്തത്തില്‍ അന്നാടിന്‍റെ പ്രസിഡന്‍റ് റവൂള്‍ കാസ്ത്രോയുടെ സഹായത്തോടെ ഒരു ദേവാലയത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. ഈ ദേവാലായ നിര്‍മ്മാണത്തിനായി 5000 മീറ്റര്‍ സ്ഥലം പ്രസിഡന്‍റ് സൗജ ന്യമായി നല്കി. ക്യുബയില്‍ 50 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് സര്‍ക്കാര്‍ അനുമതിയോടെ ഒരു ദേവാലായം പണിയപ്പെടുന്നത്. വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ നാമത്തിലായിരിക്കും ല ഹബാനയുടെ പ്രാന്തത്തില്‍ ഈ ഇടവകദേവാലയം ഉയരുക. ആരാധനാലയങ്ങളില്ലാത്ത ഇവിടെ 50000 ത്തോളം നിവാസികളുണ്ട്. Source: Vatican Radio