News >> പാപ്പായുടെ "കാരുണ്യ വെള്ളിയാഴ്ച" സന്ദര്‍ശനം
Source: Vatican Radioപൗരോഹിത്യം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കുന്നവരുമായി പാപ്പാ വെള്ളിയാഴ്ച (11/11/16) കൂടിക്കാഴ്ച നടത്തി.കരുണയുടെ വിശുദ്ധ വത്സരത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുഷ്ഠിച്ചു പോരുന്ന "കാരുണ്യ വെള്ളിയാഴ്ച"യുടെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദികജീവിതം വിട്ട് കുടുംബജീവിതത്തില്‍ പ്രവേശിച്ച വിവധരാജ്യക്കാരായ 7 യുവാക്കളെയും അവരുടെ കുടുംബങ്ങളെയുമാണ് പാപ്പാ സന്ദര്‍ശിച്ചത്. ഈ 7 പേരില്‍ 4 പേര്‍ റോം രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്നവരും, ഒരാള്‍ ഇറ്റലിയിലെ തന്നെ സിസിലിയില്‍ നിന്നുള്ളയാളുമാണ്. ലത്തീനമേരിക്കയിലും സ്പെയിനിലും നിന്നുള്ളവരും റോമില്‍ താമസിക്കുന്നവരുമാണ് മറ്റു രണ്ടു പേര്‍.റോമിന്‍റെ കിഴക്കെ പ്രാന്തത്തില്‍ "പോന്തെ നോണ" പ്രദേശത്ത് ഒരു വീട്ടില്‍ വച്ചായിരുന്ന വെള്ളിയാഴ്ച വൈകുന്നേരം ഈ കൂടിക്കാഴ്ച അരങ്ങേറിയത്.പാപ്പാ അവരുടെ ജീവിതകഥ ശ്രവിക്കുകയും തന്‍റെ സൗഹൃദവും അവരുടെ കാര്യത്തിലുള്ള തന്‍റെ വ്യക്തിപരമായ താല്പര്യവും അവര്‍ക്ക് ഉറപ്പുനല്കുകയും ചെയ്തു.