News >> കെസിബിസി നാടകമത്സരം: "സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ" മികച്ച നാടകം

കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച 28-ാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തില്‍ തീരുവനന്തപുരം അക്ഷരകല അവതരിപ്പിച്ച "സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ" മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.


കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ "നീതിസാഗര"മാണ് മികച്ച രണ്ടാമത്തെ നാടകം.




മീനമ്പലം സന്തോഷ് മികച്ച സംവിധായകനായും (സോപാനസംഗീതം അഥവാ കൊട്ടിപ്പാടി സേവ),


പ്രദീപ്കുമാര്‍ കാവുന്തറ മികച്ച രചയിതാവായും (കുഴിയാനകള്‍) തെരഞ്ഞെടുക്കപ്പെട്ടു.




മികച്ച നടന്‍ - ഉദയന്‍ കാരാപ്പുഴ (കഥ പറയുന്ന വീട്),


മികച്ച നടി -ജെസി മോഹന്‍ (നാരങ്ങാമിഠായി),


സഹനടന്‍ - ദാസ് കാട്ടൂര്‍ (നീതിസാഗരം),


സഹനടി - മീനാക്ഷി (നീതിസാഗരം),


സംഗീത സംവിധാനം - സെബി നായരമ്പലം (നീതിസാഗരം) തുടങ്ങിയവരാണ് മറ്റ് അവാര്‍ഡുജേതാക്കള്‍.




കൊല്ലം ആവിഷ്ക്കാരയുടെ "കുഴിയാനകള്‍", മലയാളനാടകവേദിയുടെ "നാരങ്ങാമിഠായി", തൃശൂര്‍ നവധാരയുടെ "കഥ പറയുന്ന വീട്", എന്നീ നാടകങ്ങളും എ ഗ്രേഡ് നേടി.



പ്രഫ. ചന്ദ്രദാസന്‍, ഫാ. ഡായി കുന്നത്ത്, സിനിമാ സംവിധായകന്‍ ലിയോ തദേവൂസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 


Source: Deepika