News >> ഇറാഖിൽ ഐ. എസ്. ഭീകരർ നശിപ്പിച്ച കൽദായ സഭയുടെ പൈതൃകം വീണ്ടെടുക്കും: ഇറാഖ് പ്രധാനമന്ത്രി

Source: Sunday Shalom


എർബിൽ: ആഗോള പൗരസത്യ കൽദായ സുറിയാനി സഭയുടെ സുന്നഹദോസിന്റെ ഇടവേളയിൽ ഇറാഖ് പ്രധാനമന്ത്രി നച്ചർവൻ ബർസാനിയും ബിഷപ്പുമാരും കൂടികാഴ്ച നടത്തി. ഇറാഖിൽ സഭക്കും, സഭാവിശ്വാസികൾക്കും, ഇസ്ലാമിക സ്റ്റേറ്റ് ഭീകരവാദികളിൽ നിന്നും ഉണ്ടായ പീഡനങ്ങളും, അവർ നശിപ്പിച്ച പ്രതാപവും, പൈതൃകവും വീണ്ടെടുക്കുന്നതിന് സാധ്യമായ എല്ലാ പുനരുദ്ധാരണ പ്രവർത്തികളും സർക്കാർ തലത്തിൽ ഒരു വർഷത്തിനകം നടപ്പിൽ വരുത്തുമെന്ന് പ്രധാനമന്ത്രി നച്ചർവൻ ബർസാനി ഉറപ്പ് നൽകി.

എർബിൽ മഹാനഗരത്തിൽ അസ്സീറിയൻ പാത്രിയാർക്കീസ് അരമന ഒരു വർഷത്തിനകം നിർമ്മിച്ച് പാത്രീയാർക്കീസിന് കൈമാറുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ക്രൈസ്തവർക്കും, യെസീദികൾക്കും, നേരെയുള്ള ഇസ്ലാമിക സ്റ്റേറ്റ് ഭീകരന്മാരുടെ പീഡനത്തിൽ നിന്നും, മോചനവും പാലായനം ചെയ്തവരെ പുഃനരധിവസിപ്പിക്കുകയും, മതിയായ സംരക്ഷണം നൽകുന്നതിനും, നഷ്ടപ്പെടുത്തിയ ക്രൈസ്തവ പൈതൃകം നിമ്രോദ് നിനെവെ,ഹംദാനിയ, ബാർട്ടെല്ല തുടങ്ങിയ പട്ടണങ്ങളുടെ പൂർവകാലപ്രതാപത്തോടെ വീണ്ടെടുക്കുവാൻ, സാദ്ധ്യമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി നച്ചർവൻ ബർസാനി പാത്രീയാർക്കീസ് മാർ ഗീവർഗ്ഗീസ് സ്ലീവാ മൂന്നാമനും മെത്രോപ്പോലീത്താമാരുടെയും തിരുസംഘത്തിന് ഉറപ്പ് നൽകി.