News >> ബിഷപ്പ് തിയോഫിന്‍ താന്നിക്കുന്നേലിന് ആദരാഞ്ജലി
Source: Vatican Radioമദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയുടെ മുന്നദ്ധ്യക്ഷന്‍ ബിഷപ്പ് തിയോഫിന്‍ താന്നിക്കുന്നേല്‍ അന്തരിച്ചു.വെള്ളിയാഴ്ച(18/11/16) രാവിലെ 9 മണിക്ക് ജബല്‍പുരിനടുത്തുള്ള ജാംതാരയിലെ വിശുദ്ധ നോര്‍ബര്‍ട്ടിന്‍റെ നാമത്തിലുള്ള ആശ്രമത്തില്‍ വച്ചായിരുന്നു നോര്‍ബര്‍ട്ടൈന്‍ സന്യാസമൂഹാംഗമായിരുന്ന അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്.2001 മെയ് മാസത്തില്‍ രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്ന ബിഷപ്പ് തിയോഫിന്‍ താന്നിക്കുന്നേലിന് മരണമടയുമ്പോള്‍ 88 വയസായിരുന്നു പ്രായം. പാല രൂപതയിലെ പ്ലാശനാല്‍ സ്വദേശിയായ അദ്ദേഹത്തിന്‍റെ ജനനം 1928 സെപ്റ്റംബര്‍ 23 നായിരുന്നു.1977 മാര്‍ച്ച് 31 ന് മെത്രാനായി അഭിഷിക്തനായ തിയോഫിന്‍ താന്നിക്കുന്നേല്‍ ജബല്‍പൂര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്നു.അദ്ദേഹത്തിന്‍റെ അന്ത്യോപചാരകര്‍മ്മങ്ങള്‍ തിങ്കളാഴ്ച (21/11/16) ഉച്ചയ്ക്ക് ജബല്‍പൂര്‍ കത്തീദ്രലില്‍ നടക്കും.