News >> സാമാന്യജനഭക്തി നമ്മെ പഠിപ്പിച്ച ഏറ്റം ലളിതവും ഋജുവുമായ മാര്‍ഗ്ഗമാണ് കൊന്തനമസ്ക്കാരം
കരുണയുടെ ജൂബിലിവര്‍ഷത്തില്‍ എല്ലാദിവസവും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാങ്കണത്തില്‍ കൊന്തനമസ്ക്കാരം ഉണ്ടായി രിക്കും. നവസുവിശേഷവത്ക്കരണ പരിപോഷണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി വെള്ളിയാഴ്‍ച(25/09/15) അറിയിച്ചതാണിത്. റോമിലെ ഇടവകകളും സമര്‍പ്പിത ജീവിത സമൂഹങ്ങളും ഭാതൃസമൂഹങ്ങളും ആയിരിക്കും ജപമാലപ്രാര്‍ത്ഥനയ്ക്ക് നേതൃത്വമേകുക. അനുദിനം റോമിലെ സമയം വൈകുന്നേരം 6.30 ന് പ്രാര്‍ത്ഥന ആരംഭിക്കും. പരിശുദ്ധകന്യകാമറിയത്തിന്‍റെ മദ്ധ്യസ്ഥ്യം വഴി ദൈവത്തിന്‍റെ കാരുണ്യം യാചിക്കാന്‍ സാമാന്യജനഭക്തി നമ്മെ പഠിപ്പിച്ച ഏറ്റം ലളിതവും ഋജുവുമായ മാര്‍ഗ്ഗമാണ് കൊന്തനമസ്ക്കാരമെന്ന് നവസുവിശേഷവത്ക്കരണ പരിപോഷണ ത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി അതിന്‍റെ അറിയിപ്പില്‍ പറയുന്നു. കരുണയുടെ മാതാവില്‍ സവിശേഷാമാംവിധം കേന്ദ്രീകൃതമായിരിക്കും ഈ വിശുദ്ധ വത്സരത്തിലെ ചിന്തകള്‍ എന്നും ഈ സമിതി വ്യക്തമാക്കുന്നു. ഇക്കൊല്ലം അമലോത്ഭവനാഥയുടെ തിരുന്നാള്‍ ദിനത്തില്‍ അതായത് ഡിസംബര്‍ 8ന് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലി ക്കയുടെ വിശുദ്ധവാതില്‍ തുറന്നുകൊണ്ട് തുടക്കം കുറിക്കുന്ന കരുണയുടെ അസാധാരണ ജൂബിലി 2016 നവമ്പര്‍ 20 ന് പ്രപഞ്ചരാജനായക്രിസ്തുവിന്‍റെ തിരു ന്നാള്‍ദിനത്തില്‍ സമാപിക്കും.Source: Vatican Radio