News >> തിയോഫിനച്ചന്റെ നാമകരണരേഖകൾ റോമിലേക്ക്

Source: Sunday Shalom


കൊച്ചി: തിയോഫിനച്ചന്റെ നാമകരണ നടപടികളുടെ ഭാഗമായുള്ള രേഖകൾ റോമിലേക്ക് അയക്കുന്ന ചടങ്ങിന് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നേതൃത്വം നൽകി. അതിരൂപതയുടെ നേതൃത്വത്തിൽ തിയോഫിനച്ചനെക്കുറിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളുടെ രേഖകളാണ് പ്രത്യേക പെട്ടിയിലാക്കി റോമിലേക്ക് അയച്ചത്.ശാസ്ത്രീയ പരിശോധനകൾക്ക് നേതൃത്വം നൽകിയവരെല്ലാം ആർച്ച് ബിഷപ്പിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. എപ്പിസ്‌കോപ്പൽ ജഡ്ജി ഫാ. ജോസി കുര്യാപ്പിള്ളിയും പ്രമോട്ടർ ഓഫ് ജസ്റ്റിസ് ഫാ. തോമസ് ഓളാട്ടുപുറവും പെട്ടികൾ പൂട്ടി.

വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. വർഗീസ് വലിയപറമ്പിൽ, അതിരൂപതയുടെ മുദ്ര പെട്ടികളിൽ പതിപ്പിച്ചു. മാർപാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് ന്യുൺഷോയുടെ ഔദ്യോഗിക മുദ്രയും കത്തും പെട്ടിയിൽ സ്ഥാപിച്ചു.തിയോഫിനച്ചനെക്കുറിച്ചുള്ള രേഖകൾ അടങ്ങിയ 96 പെട്ടികളാണ് നാമകരണ നടപടികളുടെ ഭാഗമായി റോമിലേക്ക് അയച്ചത്. കപ്പൂച്ചിൻ പ്രൊവിൻഷ്യൽ ഫാ. ജോൺ ബാപ്റ്റിസ്റ്റ്, ആശ്രമം സുപ്പീരിയർ ഫാ. ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.