News >> കാരുണ്യത്തിന്‍റെ ജൂബിലിയെക്കുറിച്ച് പാപ്പായുടെ അഭിമുഖം
Source: Vatican Radioകരുണയുടെ ജൂബിലി കര്‍ത്താവിന്‍റെ അനുഗ്രഹവും കാരുണ്യത്തിന് അതീവ പ്രാധാന്യം കല്പിച്ചിരുന്നവരായ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും തുടങ്ങിവച്ച പ്രക്രിയിയയില്‍ വലിയൊരു ചുവടുവയ്പും ആണെന്ന് ഫ്രാന്‍സീസ് പാപ്പാ.ഞായറാഴ്ച(20/11/16) സമാപനംകുറിച്ച കരുണയുടെ അസാധാരണ ജൂബിലിയെക്കുറിച്ച് ഇറ്റലിയിലെ കത്തോലിക്ക ടെലവിഷന്‍ ടിവി 2000 ത്തിനും ഇന്‍ ബ്ലൂ റേഡിയോയ്ക്കും ഒന്നിച്ചനുവദിച്ച 40 മിനിറ്റ് ദീര്‍ഘിച്ച അഭിമുഖത്തിലാണ് പാപ്പാ കരുണയുടെ ജൂബിലിയെ ഇങ്ങനെ വിലയിരുത്തിയത്.റോമില്‍ മാത്രല്ല ലോകത്തിലെ എല്ലാ രൂപതകളിലും, മെത്രാന്മാര്‍ നിര്‍ദ്ദേശിച്ച ദേവാലയങ്ങളിലും ഈ ജൂബിലിആചരണം സാധ്യമായതിനാല്‍ അതിന് ഒരു സാര്‍വ്വത്രിക സ്വഭാവം ലഭിച്ചുവെന്നും പാപ്പാ പറഞ്ഞു.ഈ ജൂബിലിവര്‍ഷത്തിന്‍റെ ഫലങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ വിത്തു വിതയ്ക്കപ്പെട്ടു ഇനി കര്‍ത്താവാണ് അതിനെ വളര്‍ത്തുകയെന്ന് സുവിശേഷ വാക്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് വിശദീകരിച്ചു.പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പാവപ്പെട്ട സഭ, പാപബോധം പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത, കാരാഗൃഹം ഒരു ശിക്ഷയെന്നതിലുപരി തെറ്റുകള്‍ തിരുത്തി സാമൂഹ്യജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നതിനുള്ള പരിശീലന വേദിയായി കാണേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളും ഈ അഭിമുഖത്തില്‍ പരാമര്‍ശവിഷയങ്ങളായി.