News >> കര്‍ത്താവിനോടുള്ള വിശ്വസ്തത നമ്മെ നിരാശപ്പെടുത്തുകയില്ല, ഫ്രാന്‍സീസ് പാപ്പാ
Source: Vatican Radioനവംബര്‍ 22-ന് ഫ്രാന്‍സീസ് പാപ്പായുടെ വസതിയായ സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യ ബലിമധ്യേ വി. ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത്യത്തെക്കുറിച്ചുള്ള വചനഭാഗം വ്യാഖ്യാ നിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഇപ്രകാരം ചിന്തിക്കുന്നത് നല്ലതാണ്. എങ്ങനെയാണ് ഞാന്‍ അന്ത്യദിനത്തില്‍ യേശുവിന്‍റെ മുമ്പില്‍ നില്‍ക്കുക? എനിക്കു നല്കിയിട്ടുള്ള താലന്തുകളെക്കുറിച്ച് അവിടുന്നു ചോദിച്ചാല്‍ എന്തു മറുപടിയാണെനിക്കുണ്ടാകുക? കര്‍ത്താവിന്‍റെ വചനമാകുന്ന വിത്ത് എന്‍റെ ഹൃദയത്തില്‍ വീണപ്പോള്‍ അത് വഴിയരികിലും മുള്‍പ്പടര്‍പ്പിലും വീണ വിത്തുപോലായിരുന്നോ?കര്‍ത്താവിനോടുള്ള വിശ്വസ്തത അതു നമ്മെ നിരാശപ്പെടുത്തുകയില്ല. നാമോരോരുത്തരും അവിടുത്തോടു വിശ്വസ്തരാണെങ്കില്‍ മരണം വരുമ്പോള്‍, വി. ഫ്രാന്‍സീസ് പറഞ്ഞതുപോലെതന്നെ നമുക്കും പറയുവാന്‍ കഴിയും, 'സഹോദരി മരണമേ വരിക'. മരണസമയത്തു നമുക്കു ഭയമുണ്ടാവുകയില്ല. വിധിയുടെ ദിവസത്തില്‍ നാം കര്‍ത്താവിനെ നോക്കും. എന്നിട്ടു പറയും. കര്‍ത്താവേ, എനിക്കൊരുപാടു പാപങ്ങളുണ്ട്. പക്ഷേ വിശ്വസ്തത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. കര്‍ത്താവ് നല്ലവനാണ്. അതുകൊണ്ടു ഞാന്‍ നിങ്ങളെ ഇങ്ങനെ ഉപദേശിക്കുന്നു: മരണം വരെ വിശ്വസ്തരായിരിക്കുക. കര്‍ത്താവിങ്ങനെ പറയും: ജീവന്‍റെ കിരീടം നിങ്ങള്‍ക്കു ഞാന്‍ നല്‍കും. ഈ വിശ്വസ്തതയാല്‍, നമുക്ക് ഭയമില്ലാതെ അന്ത്യത്തെ നേരിടാം. അവസാനവിധിയെ ഭയപ്പെടേണ്ടതില്ല.