News >> ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരം മാഞ്ഞുപോകരുത്


Source: Vatican Radio

ആസ്ത്രേലിയയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരം മാഞ്ഞുപോകാന്‍ അനുവദിക്കരുതെന്ന് മാര്‍പ്പാപ്പാ.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ 1986 നവമ്പര്‍ 29 ന് ആസ്ത്രേലിയിലെ ഗോത്രവര്‍ഗ്ഗക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അന്നാട്ടിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി, അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് അഡോള്‍ഫൊ തിത്തൊ യില്ലാനയ്ക്ക് അയച്ചുകൊ‌ടുത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അവരുടെ സാസ്കാരിക പൈതൃകത്തോടുള്ള ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ സാസ്കാരിക പൈതൃകത്തിന്‍റെ മൂല്യത്തെക്കുറിച്ച് അവബോധം പുലര്‍ത്താനും മക്കള്‍ക്ക് അവ കൈമാറാനും പാപ്പാ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്  പ്രചോദനം പകരുന്നു.

തങ്ങളുടെ സമൂഹത്തിന്‍റെ മഹത്തായ പാരമ്പര്യങ്ങള്‍ പങ്കുവയ്ക്കുകവഴി ഗോത്രവര്‍ഗ്ഗക്കാര്‍ എല്ലാ സമൂഹങ്ങളെയും കുറ്റമറ്റതാക്കാനും ശുദ്ധീകരിക്കാനും സുവിശേഷത്തിനുള്ള ശക്തിക്ക് സാക്ഷ്യമേകുകയും അങ്ങനെ ദൈവഹിതം നിറവേറ്റുകയുമായിരിക്കും ചെയ്യുകയെന്ന് പാപ്പാ ഉദേബോധിപ്പിക്കുന്നു.