News >> പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കുവേണ്ടി പുതിയ വെബ്സൈറ്റ്


Source: Vatican Radio

2016 നവംബര് 21-ന് പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കുവേണ്ടി പുതിയ വെബ്സൈറ്റ് ആരംഭിച്ചു.   www.obolodisanpietro.va എന്ന ഈ പുതിയ വെബ് സൈറ്റ് വിശ്വാസികള്‍ക്ക് ''പത്രോസിന്‍റെ കാശ്'' എന്ന പേരില്‍ തങ്ങള്‍ നല്‍കുന്ന സംഭാവനകളുടെ അര്‍ഥവും ലക്ഷ്യവും അതിനോടനുബന്ധിച്ച വിവരങ്ങളും അറിയുന്നതിന് സഹായകമാകും.  ഈ വെബ്സൈറ്റ് ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്നു ഭാഷകളിലായി പരിമിതപ്പെടുത്തിയാണ് തുടങ്ങിയിരിക്കുന്നതെങ്കിലും താമസിയാതെ തന്നെ മറ്റു പ്രധാന ഭാഷകള്കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നവീകരിക്കുന്നതാണ്.

 ''പത്രോസിന്‍റെ കാശ്'' എന്ന് പരമ്പരാഗതമായി അറിയപ്പെടുന്നതും ലോകമെമ്പാടുമുള്ള വിശ്വാസികളില്‍നിന്നു ലഭിക്കുന്നതുമായ ഈ സംഭാവന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ചാണ്  ശേഖരിക്കുന്നത്.  ഈ സാമ്പത്തികസഹായം പരിശുദ്ധ പിതാവ് ആഗോളസഭയിലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുക. ആദിമസഭയില്‍ തുടങ്ങിയ ഈ പാരമ്പര്യം (cf. Lk 10:7; 1 Cor 11:14) കത്തോലിക്കാസഭയുടെ  ഉപവിയും ഐക്യവും വെളിവാക്കുന്നതാണ്.