News >> സിറിയയില്‍ യാതനകളനുഭവിക്കുന്ന ബാല്യങ്ങള്‍
Source: Vatican Radioസിറിയയില്‍ ഉപരോധിത പ്രദേശങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സംഖ്യ 5 ലക്ഷത്തോളമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് വെളിപ്പെടുത്തുന്നു.സിറിയയില്‍ മാനവികസഹായങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ പോലും അഭാവം അനുഭവപ്പെടുന്നതുമായ പതിനാറിടങ്ങളിലാണ് ഈ കുട്ടികള്‍ കഴിയുന്നതെന്നും അന്നാട്ടിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതം അനന്ത്യമായ പേടിസ്വപ്നമായിരിക്കയാണെന്നും യുണിസെഫിന്‍റെ മേധാവി അന്തോണി ലെയ്ക് പറയുന്നു.അനേകം കുട്ടികള്‍ വധിക്കപ്പെടുകയും മുറവേല്പിക്കപ്പെടുകയും ചെയ്യുകയും വിനോദങ്ങളിലേര്‍പ്പെടാനൊ വിദ്യാലയത്തില്‍ പോകാനൊ കുട്ടികള്‍ ഭയപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ അവിടെ സംജാതമായിരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന അദ്ദേഹം ഇങ്ങനെ ജനങ്ങള്‍ക്ക് ജീവിക്കാനകില്ലയെന്നും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണെന്നും വെളിപ്പെടുത്തുന്നു.ആകയാല്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാനും അടിയന്തിര മാനവികസഹായം എത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനും യുണിസെഫ് ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുന്നു.