News >> പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ നിശ്ശബ്ദതയുടെ നിര്‍മ്മാതാവും കുടുംബവും


Source: Vatican Radio

വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ 'സദാരിയ' ഹാളിലാണ് അമേരിക്കയിലെ സിനിമാക്കുടുംബവുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.

നവംബര്‍ 30-Ɔ൦ തിയതി ബുധനാഴ്ച രാവിലെയായിരുന്നു വിഖ്യാതനായ സംവിധായകനും, നിര്‍മ്മാതാവും, തിരക്കാധാകൃത്തും, നടനും സിനിമകളുടെ ചരിത്രകാരനുമായ 74-കാരന്‍ സ്കോര്‍സേസെ പത്നിയോടും രണ്ടു പെണ്‍മക്കാളോടുമൊപ്പം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

സ്കോര്‍സേസെയുടെ പുതിയ സിനിമ 'Silence,'  നിശ്ശബ്ദതയ്ക്ക് പ്രചോദനമായ ജപ്പാനിലെ രക്തസാക്ഷികളുടെ കഥപറയുന്ന നോവല്‍ വായിച്ചിട്ടുണ്ടെന്ന കാര്യം പാപ്പാ പങ്കുവച്ചു. സൗഹൃദകൂടിക്കാഴ്ചയില്‍  ജാപ്പനീസ് ശൈലിയിലുള്ള ദൈവമാതാവിന്‍റെ ബഹുവര്‍ണ്ണ ഛായാചിത്രങ്ങള്‍ അദ്ദേഹം പാപ്പായ്ക്കു സമ്മാനിച്ചപ്പോള്‍, സ്കോര്‍സേസെ കുടുംബത്തിന് ജപമാലകള്‍ നല്‍കുകയും, പാപ്പാ അവരെ ആശീര്‍വ്വദികക്കുകയും ചെയ്തു.   തെക്കെ ഇറ്റലിയിലെ സിസിലയന്‍ കുടംബബന്ധങ്ങള്‍ അവകാശപ്പെടുന്ന അമേരിക്കക്കാരനാണ് സ്കൊര്‍സേസെ (Martin Marcantonio Luciano Scorsese)!

'ക്രിസ്തുവിന്‍റെ അവസാനത്തെ പ്രലോഭനങ്ങള്‍' (The Last Temptations of Jesus)  തുടങ്ങിയ കറുത്ത സിനിമകളുടെ വക്താവായ സ്ക്കൊര്‍സേസെ, വീണ്ടും വിവാദത്തെ കൂട്ടുപിടിച്ചe വെള്ളിത്തിരയിലെ തിളക്കമാകുന്ന  Silence, നിശ്ബ്ദത എന്ന പുതിയ സിനിമയുമായി പ്രദര്‍ശനത്തിന് ഇറങ്ങുന്നത്. കാരണം, ക്രൈസ്തവപീഡനത്തിന്‍റെ കഥപറയുന്ന ജ്യാപ്പനീസ് കഥാകൃത്ത് എന്‍ഡോ ഷുസാകൂവിന്‍റെ വിവാദനോവല്‍ തിരക്കഥയാക്കിയതാണ് സ്ക്കൊര്‍സേസെയുടെ 'നിശ്ശബ്ദത'! സിനിമയുടെ റോമിലെ കന്നിപ്രദര്‍ശന നാളിലാണ്  അദ്ദേഹം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കായി വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ചത്വരത്തിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സ്കൊര്‍സേസെയുമായി പാപ്പാ ഫ്രാന്‍സിസ് നേര്‍ക്കാഴ്ച നടത്തിയത്.