News >> നിശ്ശബ്ദത - സ്കൊര്‍സേസെയുടെ പുതിയ സിനിമ വത്തിക്കാനില്‍
Source: Vatican Radio17-Ɔ൦ നൂറ്റാണ്ടില്‍ ജപ്പാനില്‍ നടന്ന ക്രൈസ്തവ പീഡനം കാല്പനികമായി മെനഞ്ഞെടുത്തതാണ് 'Silence,' നിശ്ശബ്ദത. കന്നിപ്രദര്‍ശനം ചൊവ്വാഴ്ച, നവംബര്‍ 29-Ɔ൦ തിയതി റോമിലെ വത്തിക്കാന്‍റെ സ്ഥാപനത്തില്‍ നടത്തിയശേഷമാണ് സ്കൊര്‍സേസെ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് സകുടുംബം എത്തിയത്.റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്ടൂട്ടില്‍ (Pontifical Oriental Institute Rome) നവംബര്‍ 29-Ɔ൦ തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്കൊര്‍സേസെയുടെ നവസൃഷ്ടിയായ 'നിശബ്ദത'യുടെ (Silence) ആദ്യപ്രദര്‍ശനം നടന്നു. തീവ്രവികാരങ്ങളുടെയും അതിക്രമങ്ങളുടെും ധാരാളം പതിവു ചേരുവുകളുള്ള സ്കൊര്‍സേസെ ചിത്രം വൈദികരും വൈദികവിദ്യാര്‍ത്ഥികളും, കന്യാസ്ത്രികളും അവരുടെ അദ്ധ്യാപകരുമായി 400-ല്‍ അധികംപേര്‍ കണ്ടതായി വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.ഈശോസഭാംഗങ്ങളായ പോര്‍ച്ചുഗീസ് മിഷണറി വൈദികര്‍ - റോഡ്രിഗസ്, ഗാര്‍പെ, ഫെരേര എന്നിവരുടെ കഥപറയുന്ന 1966-ലെ ജാപ്പനീസ് കഥാകൃത്ത്, എന്‍ഡോ ഷുസാകൂവിന്‍റെ (Endo Shusaku) നോവലാണ് 'നിശ്ശബ്ദത'! ജപ്പാനിലെ ക്രൈസ്തവ പീഡനകാലത്ത് (1620-1873) വിശ്വാസത്തെപ്രതി കൊല്ലപ്പെടുകയും അവിടത്തെ ജനങ്ങള്‍ രക്തസാക്ഷികളെന്ന് കരുതയുംചെയ്യുന്ന മിഷണറിമാര്‍, അവസാനം കഥാതന്തുവിന്‍റെ തീവ്രതയ്ക്കായി, ജീവരക്ഷാര്‍ത്ഥം വിശ്വാസം ത്യജിക്കുന്നവരായി, ചരിത്രത്തിനും സത്യത്തിനും വരുദ്ധമായി നോവില്‍ വളച്ചൊടിച്ച് ചിത്രീകരിക്കപ്പെട്ടത് ജപ്പാനില്‍ വിവാദമായിട്ടുള്ളതും, അവിടത്തെ കത്തോലിക്കര്‍ ഇന്നും എതിര്‍ക്കുന്ന വസ്തുതയുമാണ്. ജപ്പാനിലെ ക്രൈസ്തവര്‍ ഇന്ന് ന്യൂനപക്ഷമാണ്. അവര്‍ ജനസംഖ്യയുടെ ഒരു ശതമാനംപോലും ഇല്ല. ആകെ ഒരു ലക്ഷത്തില്‍ താഴെയാണ് അവിടത്തെ ക്രൈസ്തവര്‍. ബഹുഭൂരിപക്ഷം ഷിന്‍റൊ, ബുദ്ധമത വിശ്വാസികളാണ് ജപ്പാനില്‍ ഇന്നുള്ളത്.ഷുസാകൂവിന്‍റെ വിവാദനോവല്‍ സ്വന്തമായി തിരക്കഥയാക്കിയാണ്, സ്കോര്‍സേസെ 'നിശ്ശബ്ദത' 'Silence' സംവിധാനം ചെയ്തിരിക്കുന്നത്. ല്യാം നീസണ്‍
Liam Neeson, അന്ത്രയ ഗാര്‍ഫില്‍ഡ്
Andrea Garfield, ആഡം ഡ്രൈവര്‍ Adam Driver എന്നിങ്ങനെ പ്രശ്തരായ ഹോളീവൂഡ് നടന്മാര്‍ മിഷണറിമാരായി വേഷമിടുന്നു. പ്രഗത്ഭരായ നിര്‍മ്മാതാക്കളുടെ സിനിമകള്‍ വത്തിക്കാന്‍റെ സ്ഥാപനങ്ങളില്‍ കന്നിപ്രദര്‍ശനത്തിന് എത്തുന്നത് ഇത് ആദ്യമല്ല.