News >> കുടുംബം :വിശ്വാസ വിദ്യാലയം : കര്‍ദ്ദിനാള്‍ ടെലെസ്ഫോര്‍ ടോപ്പൊ
Source: Vatican Radioകുടുബത്തിന്‍റെ വിശ്വാസം യഥാര്‍ത്ഥ ക്രിസ്ത്വാനുയായികള്‍ക്ക് ജന്മമേകുമെന്ന് കര്‍ദ്ദിനാള്‍ ടെലെസ്ഫോര്‍ ടോപ്പൊ.ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ സംയുക്തസമിതി, എഫ് എ ബി സി (FABC) ശ്രീലങ്കയിലെ കൊളംബോയില്‍ നവമ്പര്‍ 28 മുതല്‍ ഡിസമ്പര്‍ 4 വരെ ചേര്‍ന്നിരിക്കുന്ന സമ്പൂര്‍ണ്ണസമ്മേളനത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുന്ന റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ടോപ്പൊ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ സുവിശേഷവത്ക്കരണത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു.സുവിശേഷത്തിന്‍റെ അധികൃത വിദ്യാലയമായ കുടുംബത്തില്‍ കുടുംബാംഗങ്ങള്‍ സുവിശേഷാനന്ദം പരസ്പരം പങ്കുവയ്ക്കാന്‍ പഠിക്കുന്നുവെന്നും യഥാര്‍ത്ഥ സ്നേഹത്താല്‍ കാരുണ്യത്തിന്‍റെ വിളങ്ങുന്ന സമൂഹത്തിന് ജന്മമേകുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.ഭിന്നമതവിശ്വാസികള്‍ക്കിടയിലാണ് ഏഷ്യയിലെ കത്തോലിക്കാകുടുംബങ്ങള്‍ ജീവിക്കുന്നത് എന്നതിനാല്‍ ഈ കുടുംബങ്ങള്‍ നിരന്തരം നോക്കേണ്ടത് നസ്രത്തിലെ തിരുക്കുടുംബത്തിലേക്കാണെന്ന് കര്‍ദ്ദിനാള്‍ ടോപ്പൊ ഉദ്ബോധിപ്പിച്ചു.ഏഷ്യയിലെ 40 രാജ്യങ്ങളിലെ കത്തോലിക്കമെത്രാന്‍സംഘങ്ങളുടെ 140 ഓളം പ്രതിനിധികള്‍ എഫ് എ ബി സിയുടെ ഞായറാഴ്ച (04/12/16) സമാപിക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.