News >> നാം സമാധാനത്തിന്‍റെ വെളിച്ചമാകേണ്ടവര്‍: കര്‍ദിനാള്‍ ഴാന്‍ ളൂയി തൌറാന്‍
Source: Vatican Radioഡിസംബര്‍ ആറാംതീയതി ചൊവ്വാഴ്ച, റോമിലെ ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സി റ്റിയില്‍, സമാധാനത്തിന്‍റെ വെളിച്ചം: ക്രൈസ്തവരും ഹൈന്ദവരും മതസംവാദത്തില്‍ എന്ന വിഷ യത്തെ ആധാരമാക്കി സംഘടിപ്പിച്ച മതാന്തരസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദി നാള്‍ ഴാന്‍ ളൂയി തൌറാന്‍. സൗഹൃദാരൂപിയില്‍, അപരന്‍റെ സാന്നിധ്യം നമ്മുടെ പരസ്പരാവശ്യമാണ് എന്നംഗീകരിച്ചുകൊണ്ട് നാമിവിടെ ഒന്നിച്ചിരിക്കുന്നത്, ഈ ലോകത്തിലെ എല്ലാവിധ വിശ്വാസങ്ങളിലും പെട്ട ജനങ്ങളുടെയിടയില്‍ സ്വരച്ചേര്‍ച്ചയോടുകൂടിയ ഒരു സഹവാസം എന്നതിന്മേല്‍ അടിസ്ഥാനമിട്ട ഒരു നവലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. മതങ്ങള്‍ പ്രഘോഷിക്കുന്നത് വൈരമല്ല, മറിച്ച്, സ്നേഹവും അനുകമ്പയും ഐക്യവുമാണ്. അതുകൊണ്ട്, മതങ്ങള്‍ ഒരിക്കലും പ്രശ്നകാരണമാവുകയല്ല, നേരെമറിച്ച്, നിക്ഷിപ്തതാല്‍പര്യങ്ങളോടുകൂടി മതഭ്രാന്തരുണ്ടാക്കുന്ന പ്രശ്നപരിഹാരങ്ങളില്‍ പങ്കു വഹിക്കുകയാണ് ചെയ്യുന്നത്. യേശു തന്‍റെ ശിഷ്യരെക്കുറിച്ച് പറഞ്ഞത്, അവരോരോരുത്തരും ലോകത്തിനു പ്രകാശമാണെന്നാണ് (മത്താ 5:14). യേശുശിഷ്യരുടെ നല്ല പ്രവൃത്തികളെ പ്രതിനിധാനം ചെയ്യുന്ന വെളിച്ചത്താല്‍. അന്ധകാ രത്തെ അതിജീവിക്കണം. ഇതാണ് ഓരോ ക്രൈസ്തവന്‍റെയും വിളി: എല്ലാ വിശ്വാസത്തിലുംപെട്ട സ ന്മനസ്സുള്ളവരോടു യോജിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ലോകത്തിനു പ്രകാശമായിരിക്കുവാന്‍ തനിക്കാവ തെല്ലാം ചെയ്യുക. ഹൈന്ദവസഹോദരീസഹോദിന്മാര്‍ ഉരുവിടുന്ന
തമസോമ, ജ്യോതിര്‍ഗമയ എന്ന വിഖ്യാതപ്രാര്‍ഥന, അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്കു നയിക്കപ്പെടുന്നതിനുള്ള മാനവരുടെ അ ഭിലാഷത്തിന്‍റെയും ആഗ്രഹത്തിന്‍റെയും സ്പഷ്ടമായ തെളിവാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ നാമും നമ്മുടെ സമൂഹങ്ങളും സമാധാനത്തിന്‍റെ വെളിച്ചമായിരിക്കേണ്ടവരാണ്. ഈ രീതിയിലാകണം നമ്മുടെ വിശ്വാസവെളിച്ചം ഉജ്ജ്വലിക്കുന്നതും പ്രകടമാകുന്നതും എന്നു നമുക്ക് ഉറപ്പുവരുത്താം.ഇറ്റാലിയന്‍ ഹിന്ദു യൂണിയന്‍റെ സ്ഥാപകനും തലവനുമായ സ്വാമി പരമഹംസ യോഗനാനന്ദ ഗിരി, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ അനില്‍ വാധ്വ, ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി റെക്‌ടര്‍ ഫാ. നൂനോ ദ സില്‍വ തുടങ്ങിയവരും ഒപ്പം അനേക ക്രൈസ്തവ, ഹിന്ദു സഹോദരങ്ങളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ മതാന്തരസംവാദകേന്ദ്രം, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ മതാന്തര സംവാദത്തിനും സഭൈക്യത്തിനുംവേണ്ടിയുള്ള ദേശീയകാര്യാലയം, ഇറ്റലിയി ലെ ഹിന്ദുയൂണിയന്‍ സനാതന ധര്‍മസംഘം എന്നിവയുടെ സംയുക്ത സംരംഭമായാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.