Source: Vatican Radio
'രാഷ്ട്രീയ ക്രമങ്ങളില്‍ സമാധാനത്തിനുള്ള മാര്‍ഗ്ഗാണ് അഹിംസ'!
2017-Ɔമാണ്ടിലെ ലോകസമാധാന സന്ദേശം പാപ്പാ ഫ്രാന്‍സിസ് ശീര്‍ഷകം ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്. ആഗോളസഭ അനുവര്‍ഷം ജനുവരി 1-Ɔ൦ തിയതി ദൈവമാതൃത്വത്തിരുനാളിലാണ് ലോക സമാധാനദിനം ആചരിക്കുന്നത്. ഭാരതത്തില്‍ അത് എല്ലാവര്‍ഷവും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധിദിനമായ ജനുവരി 30-നോട് അനുബന്ധിച്ചും ആചരിച്ചുവരുന്നു.
ഡിസംബര്‍ 12-Ɔ൦ തിയതി തിങ്കളാഴ്ച പ്രാദേശിക സമയം, രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തപ്പെടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനസന്ദേശം പ്രകാശനംചെയ്യും. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താനവയിലൂടെ അറിയിച്ചു.
അംഗീകൃത മാധ്യമ ഏജെന്‍സികളും രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, ഐക്യരാഷ്ട്ര സംഘടയുടെ ജനീവ കേന്ദ്രത്തിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ മുന്‍നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി എന്നിവര്‍ സമ്മേളനത്തില്‍ പാപ്പായുടെ സന്ദേശം അവതരിപ്പിക്കുമെന്നും ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.
Copyright © 2017 - All Rights Reserved to the Eparchy of Kothamangalam
Powered by SMCIM