News >> മൗറിറ്റാനിയയും പരിശുദ്ധസിംഹാസനവും നയതന്ത്രബന്ധത്തില്‍


Source: Vatican Radio

പശ്ചിമാഫ്രിക്കന്‍ നാടായ മൗറിറ്റാനിയ ഇസ്ലാം റിപ്പബ്ലിക്കും പരിശുദ്ധസിംഹാസനവും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിതമായി.

വെള്ളിയാഴ്ച(09/12/16) ആണ് ഇരുവിഭാഗവും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതായി പരിശുദ്ധസിംഹാസനം ഒരു പത്രക്കുറിപ്പിലൂടെ അറിയച്ചത്.

ഈ നയതന്ത്രസ്ഥാപനത്തിന്‍റെ ഭാഗമായി, പരിശുദ്ധസിംഹാസനം മൗറിറ്റാനിയയില്‍ അപ്പസ്തോലിക് നണ്‍ഷിയേച്ചറും മൗറിത്താനിയ പരിശുദ്ധസിംഹാസനത്തിനു വേണ്ടി സ്ഥാനപതികാര്യാലയവും തുറക്കും.

99 ശതമാനത്തിലേറെയും മുസ്ലീങ്ങളായ മൗറിറ്റാനിയായിലെ മൊത്ത ജനസംഖ്യ 39ലക്ഷത്തോളമാണ്.